Thursday, 07 November 2024

കൈയടിക്കാം മുൻനിര പോരാളികൾക്കായി... ഇന്ന് രാത്രി 8 മണിക്ക് എൻഎച്ച്എസ് സ്റ്റാഫിന് പിന്തുണയറിയിച്ച് വീണ്ടും കരഘോഷമുയരും. ലണ്ടനിലെ ഗ്രേറ്റ് ഓർമ്മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ 73 സ്റ്റാഫുകൾ കൊറോണ പോസിറ്റീവ്.

കൊറോണ ക്രൈസിസിൽ മുൻനിരയിൽ പോരാടുന്ന സ്റ്റാഫുകൾക്ക് പിന്തുണയറിയിച്ച് ബ്രിട്ടീഷ് ജനത ഇന്ന് രാത്രി 8 മണിക്ക് വീണ്ടും കരഘോഷം മുഴക്കും. രാജ്യത്തെ മില്യൺ കണക്കിനാളുകൾ വീടുകളിലെ ഗാർഡനുകളിലും വിൻഡോകളിലും ഡോർ സ്റ്റെപ്പുകളിലും ബാൽക്കണികളിലും നിന്ന് കൈയടിച്ച് കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് ജീവൻ പോലും അപകടത്തിലാക്കി സേവനം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കും. കഴിഞ്ഞ വ്യാഴാഴ്ചയും ബ്രിട്ടൺ ഒന്നടങ്കം എൻഎച്ച്എസ് ഫ്രണ്ട് ലൈൻ ഹീറോകൾക്ക് ആദരമർപ്പിച്ച് കരഘോഷം മുഴക്കിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 10, ഡൗണിംഗ് സ്ട്രീറ്റിൻ്റെ മുമ്പിൽ ചാൻസലർ റിഷി സുനാക്കിനൊപ്പം കൈയടിച്ച് ക്ലാപ്പ് ഫോർ കെയറേഴ്സിൽ രാജ്യത്തെ നയിച്ചു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ബോറിസ് കൊറോണ പോസിറ്റീവെന്ന് സ്ഥിരീകരിക്കപ്പെടുകയും സെൽഫ് ഐസൊലേഷനിൽ പോവുകയും ചെയ്തു.

ഒരു ജനതയുടെ ആപത്ഘട്ടത്തിൽ രക്ഷകരായി ജനസേവനം നടത്തുന്ന ഹെൽത്ത് കെയർ വർക്കേഴ്സ്, എമർജൻസി സർവീസസ്, ആർമ്ഡ് സർവീസസ്, ഡെലിവറി ഡ്രൈവേഴ്സ്, ഷോപ്പ് വർക്കേഴ്സ്, ടീച്ചേഴ്സ്, വേയിസ്റ്റ് കളക്ടേഴ്സ്, മാനുഫാക്ചറേഴ്സ്, പോസ്റ്റൽ വർക്കേഴ്സ്, ക്ലീനേഴ്സ്, വെറ്റ്സ്, എഞ്ചിനീയേഴ്സ് എന്നിവർക്ക് ആദരമർപ്പിച്ചാണ് ഇന്നു രാത്രി ഒരു മിനിട്ട് നീണ്ട കൈയടികൾ ബ്രിട്ടണിലെമ്പാടും ഉയരുന്നത്.

ലണ്ടനിലെ ഗ്രേറ്റ് ഓർമ്മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ 73 സ്റ്റാഫുകൾ കൊറോണ പോസിറ്റീവാണെന്ന് പരിശോധനയിൽ തെളിഞ്ഞു. 181 പേരെയാണ് ഇവിടെ ടെസ്റ്റ് ചെയ്തത്. ഈ ഹോസ്പിറ്റലിലെ 300 ലേറെ സ്റ്റാഫുകൾ കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ മൂലം ജോലിയ്ക്ക് എത്തുന്നില്ല. എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് വേണ്ടത്ര ടെസ്റ്റുകൾ നടത്താൻ ഗവൺമെൻ്റിന് സാധിക്കുന്നില്ലെന്ന് കടുത്ത വിമർശനമുയർന്നുണ്ട്. ഇതുവരെ 2,000 സ്റ്റാഫിന് മാത്രമാണ് ടെസ്റ്റ് നടത്തിയത്. ഏകദേശം 500,000 സ്റ്റാഫുകൾ എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്നുണ്ട്.

Other News