Thursday, 21 November 2024

ജിപി അപ്പോയിൻ്റ്മെൻറുകൾ കഴിയുന്നതും ഓൺലൈനായി ചെയ്യണമെന്ന് ഗവൺമെൻ്റ് നിർദ്ദേശം. പുതിയ നയം ഗുണകരമാവില്ലെന്ന് ഡോക്ടർമാർ

ഇംഗ്ലണ്ടിൽ കഴിയുന്നത്ര ജിപി അപ്പോയിൻ്റ്മെൻറുകൾ ഓൺലൈനായി ചെയ്യണമെന്ന് ഗവൺമെൻ്റ് നിർദ്ദേശിച്ചു. രോഗിയെ നേരിട്ട് കാണേണ്ട ഘട്ടങ്ങളിൽ മാത്രമേ ജിപിയിൽ സന്ദർശനം അനുവദിക്കാവൂ എന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു. വെബ് ബേസ്ഡ് ജിപി അപ്പോയിൻ്റുകൾ പൊതുനയമായി സ്വീകരിക്കുമെന്ന് ലണ്ടനിൽ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിനെ അഭിസംബോധന ചെയ്യവേ ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പുതിയ കൺസൾട്ടേഷൻ രീതി പ്രോത്സാഹിക്കപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പ്രായമുള്ള രോഗികൾക്ക് പുതിയ ടെക്‌നോളജി ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുമെന്ന വാദം ഇതിന് തടസമാകരുതെന്നും ഹാനോക്ക് പറഞ്ഞു. ഏപ്രിൽ വരെയുള്ള നാലാഴ്ചക്കാലം 75 ശതമാനം അപ്പോയിൻ്റ്മെൻറുകളും ഓൺലൈനായാണ് നടന്നതെന്നും ഹെൽത്ത് സെക്രട്ടറി അറിയിച്ചു.

എന്നാൽ പുതിയ നയം ഗുണകരമാവില്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. നേരിട്ടുള്ള കൺസൾട്ടേഷൻ വഴി രോഗികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും പുതിയ നീക്കം ഉപേക്ഷിക്കണമെന്നും ജിപിമാരുടെ സംഘടന ആവശ്യപ്പെട്ടു.
 

Other News