Wednesday, 22 January 2025

ബ്രിട്ടണിൽ കൊറോണ വൈറസ് ഇൻഫെക്ഷനും ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പഠനത്തിന് 20,000 കുടുംബങ്ങളിൽ നിന്ന് വിവരം ശേഖരിക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്ന കാര്യം ഗവൺമെൻ്റ് തീരുമാനിക്കും

ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിൻ്റെ ഭാഗമായി കൊറോണ വൈറസ് ഇൻഫെക്ഷൻ ബ്രിട്ടീഷ് സമൂഹത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നുവെന്നത് സംബന്ധമായ പഠനം ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇൻഫെക്ഷനും ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പഠനത്തിന് ഇംഗ്ലണ്ടിലുള്ള 20,000 കുടുംബങ്ങളിൽ നിന്ന് വിവരം ശേഖരിക്കും. തുടർച്ചയായ ഇടവേളകളിൽ വോളണ്ടിയേഴ്സിൽ നിന്ന് സ്വാബുകൾ ഇതിനായി കളക്ട് ചെയ്യുകയാണ് ചെയ്യുക.

കൊറോണ ഇൻഫെക്ഷൻ ബാധിച്ച പലരിലും യാതൊരു രോഗലക്ഷണങ്ങളും ദൃശ്യമാകാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ രോഗം എത്രമാത്രം ആളുകളിലേയ്ക്ക് വ്യാപിച്ചിരുന്നു എന്നറിയാണ് പഠനം നടത്തുന്നത്. പഠനത്തിൻ്റെ ആദ്യ ഘട്ടത്തിലുള്ള റിസൾട്ട് മെയ് മാസമാദ്യം ലഭ്യമാകും. ഇതേ രീതിയിൽ ഡാറ്റ ലഭ്യമായില്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിഷനിലൂടെ ലഭിക്കുന്ന വിവരങ്ങളെ മാത്രം ആസ്പദമാക്കി ഇൻഫെക്ഷൻ്റെ വ്യാപനവുമായി ബന്ധപ്പെട്ട നിഗമനങ്ങളിൽ എത്തിച്ചേരേണ്ടി വരും. എന്നാൽ ബ്രിട്ടണിൽ സാധാരണ ജനജീവിതം തിരിച്ചു കൊണ്ടുവരാൻ കൂടുതൽ പഠനങ്ങളും വിവരശേഖരണവും വഴിമാത്രമേ സാധിക്കൂ എന്നാണ് ഗവൺമെൻ്റിന് ലഭിച്ചിരിക്കുന്ന ഉപദേശം.

 

 

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

Other News