Sunday, 06 October 2024

എൻഎച്ച്എസിൽ മരണമടയുന്ന മൈഗ്രൻറ് സ്റ്റാഫിൻ്റെ കുടുംബത്തിന് ഇൻഡെഫിനിറ്റ് ലീവ് റ്റു റിമെയിൻ വിസ ഫീസ് ഈടാക്കാതെ നല്കുമെന്ന് ഹോം സെക്രട്ടറി. ഒരു വർഷത്തെ സൗജന്യ വിസ പുതുക്കലിൽ മിഡ് വൈഫുമാരെയും സോഷ്യൽ വർക്കേഴ്സിനെയും റേഡിയോ ഗ്രാഫേഴ്സിനെയും ഉൾപ്പെടുത്തി

എൻഎച്ച്എസിൽ മരണമടയുന്ന മൈഗ്രൻറ് സ്റ്റാഫിൻ്റെ കുടുംബത്തിന് ഇൻഡെഫിനിറ്റ് ലീവ് റ്റു റിമെയിൻ വിസ ഫീസ് ഈടാക്കാതെ നല്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. ഇൻഡെഫിനിറ്റ് ലീവ് റ്റു റിമെയിൻ ഉടൻ തന്നെ നല്കാൻ നടപടി സ്വീകരിക്കുന്നതാണ്. ഹോം അഫയേഴ്സ് സെലക്ട് കമ്മിറ്റിയ്ക്ക് മുമ്പാകെയാണ് പ്രിതി പട്ടേൽ ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞ എൻഎച്ച്എസിലെ മൈഗ്രൻ്റ് സ്റ്റാഫിൻ്റെ കുടുംബങ്ങൾക്ക് നിലവിൽ പെർമനൻ്റ് റെസിഡൻസി ഇല്ലെങ്കിലും യുകെയിൽ തുടരാൻ ഇത് അവസരം നല്കും.

ഒരു വർഷത്തെ സൗജന്യ വിസ പുതുക്കലിൽ മിഡ് വൈഫുമാരെയും സോഷ്യൽ വർക്കേഴ്സിനെയും റേഡിയോ ഗ്രാഫേഴ്സിനെയും ഉൾപ്പെടുത്തിയതായി ഹോം സെക്രട്ടറി അറിയിച്ചു. ടിയർ 2, ടിയർ 5 കാറ്റഗറിയിലുള്ള സ്പോൺസേർഡ് മൈഗ്രൻ്റ് വർക്കേഴ്സിന് മാത്രമല്ല ഇതിൻ്റെ ആനുകൂല്യം ലഭിക്കുകയെന്നും ഇത് എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്സിനും ബാധകമാകുമെന്നും അവർ വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് മുമ്പ് വിസ അവസാനിക്കുന്ന സ്റ്റാഫിനാണ് ഒരു വർഷത്തേയ്ക്ക് സൗജന്യമായി വിസ പുതുക്കി നല്കുന്നത്. ഇതിനായി എൻഎച്ച്എസ് ട്രസ്റ്റ് ഈ സ്റ്റാഫുകളുടെ സേവനം തുടർന്നും ആവശ്യമാണെന്ന് സാക്ഷ്യപ്പെടുത്തണം.

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News