Wednesday, 25 December 2024

യുകെയിലെ സന്ദർലാൻഡിൽ മലയാളിയായ ഡോക്ടർ പൂർണിമ നായർ കോവിഡ് മൂലം മരണമടഞ്ഞു

യുകെയിലെ സന്ദർലാൻഡിൽ മലയാളിയായ ഡോക്ടർ പൂർണിമ നായർ ഇന്ന് കോവിഡ് മൂലം വിടവാങ്ങി. ബിഷപ്പ് ഓക്ക് ലാൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെൻ്ററിൽ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോക്ടർ രോഗം ബാധിച്ച് വെന്റിലേറ്ററിൽ ആയിരുന്നു. സ്റ്റോക്ക്റ്റണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് നോർത്ത് ടീസിൽ വച്ചാണ് ഡോ. പൂർണിമ മരണമടഞ്ഞത്. ഡോ. പൂർണിമയുടെ ഭർത്താവ് ഡോ. ബാലാപുരി സന്ദർലാൻഡ് റോയൽ ഹോസ്‌പിറ്റൽ സീനിയർ സർജൻ ആണ്. ഒരു മകനുണ്ട്. ഡോക്ടർ പൂർണിമ നായരുടെ അകാല വേർപാടിൽ ഗ്ലോബൽ ന്യൂസ് പ്രീമിയർ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Other News