Saturday, 21 September 2024

കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രിട്ടീഷുകാരും... കൊറോണ വ്യാപനത്തെ വിജയകരമായി നേരിട്ട മന്ത്രി ശൈലജ ടീച്ചറേയും സംസ്ഥാന ഭരണ സംവിധാനത്തെയും പ്രശംസിച്ച് ബ്രിട്ടനിലെ "ദി ഗാർഡിയൻ ന്യൂസ്"

കൊറോണ ക്രൈസിസ് വിജയകരമായി കൈകാര്യം ചെയ്ത കേരളത്തെ ആവോളം പ്രശംസിച്ച് ബ്രിട്ടണിലെ ദി ഗാർഡിയൻ ന്യൂസ് ലേഖനം പ്രസിദ്ധീകരിച്ചു. വ്യക്തമായ പ്ളാനിംഗിൻ്റെ അടിസ്ഥാനത്തിൽ സമഗ്രവും സമയോചിതവുമായ ഇടപെടൽ നടത്തിയ സംസ്ഥാന ഭരണകൂടത്തെയും കേരള ജനതയെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറിനെയും അഭിനന്ദിച്ചു കൊണ്ടാണ് ന്യൂസ് തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിൻ്റെ അന്തകയായി ശൈലജ ടീച്ചറിനെ വിശേഷിപ്പിക്കുന്ന ദി ഗാർഡിയൻ ന്യൂസിൻ്റെ ലേഖനം മണിക്കൂറുകൾക്കുള്ളിൽ 16,000 ത്തോളം പേർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കഴിഞ്ഞു. ദി ഗാർഡിയൻ്റെ ഫേസ് ബുക്ക് പേജിൽ കേരളത്തെയും കേരളീയരേയും കേരള സംസ്കാരത്തെയും വാനോളം പുകഴ്ത്തുന്ന കമൻറുകളാണ് വന്നിരിക്കുന്നത്. 8,000 ലധികം ലൈക്കുകളും രണ്ടായിരത്തോളം കമൻറുകളും ഫേസ്ബുക്കിലുണ്ട്. ഇതു പോലൊരൊരു മന്ത്രി ബ്രിട്ടണിൽ ഉണ്ടായിരുന്നെങ്കിലെന്ന് പലരും കമൻറ് ചെയ്തത് ശ്രദ്ധേയമായി.

കേരളത്തിൽ കൊറോണ വ്യാപനം തടയാൻ നടപ്പാക്കിയ അടിയന്തിര നടപടികളാണ് പ്രധാനമായും ഇൻ്റർവ്യൂ തയ്യാറാക്കിയ ലോറാ സ്പിന്നി വിശദമാക്കിയിട്ടുള്ളത്. ഏകദേശം 170,000 ത്തോളം പേർക്ക് ക്ലാരൻറീൻ ഒരുക്കിയ സംസ്ഥാന ഭരണകൂടം മന്ത്രി ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം കാഴ്ചവച്ചതായി വിലയിരുത്തുന്നു. ഇപ്പോൾ ക്യാരൻ്റീനിൽ ഉള്ളവർ 21,000 മാത്രമാണ്. കൂടാതെ 150,000 ത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാകൾക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണവും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയ കാര്യവും ദി ഗാർഡിയൻ എടുത്തു പറയുന്നു.

ജനുവരി 27 ന് വുഹാനിൽ നിന്ന് ആദ്യ കോവിഡ് രോഗി എത്തിയതു മുതൽ തുടങ്ങിയ അക്ഷീണ പ്രയത്നത്തിൻ്റെ ഫലമായി നാലുമാസം പിന്നിടുമ്പോൾ 524 കൊറോണ കേസുകളും 4 മരണവും മാത്രമായി നിയന്ത്രിക്കാൻ കഴിഞ്ഞത് ദി ഗാർഡിയൻ ന്യൂസ് നേട്ടം തന്നെയെന്ന് ലോറ സ്പിന്നി പറയുന്നു. കേരള സംസ്ഥാനം മുന്നോട്ടുവച്ച ടെസ്റ്റ്, ട്രേയ്സ്, ഐസൊലേറ്റ് ആൻഡ് സപ്പോർട്ട് എന്ന നയം തികച്ചും ഫലപ്രദമാണെന്ന് ലേഖനം അഭിപ്രായപ്പെട്ടു.

കേരളം സന്ദർശിച്ചിട്ടുള്ള ബ്രിട്ടീഷുകാരായ നിരവധിപ്പേർ ലേഖനത്തിൽ കേരളത്തിൻ്റെ സംസ്കാരത്തെയും വിദ്യാഭ്യാസ ആരോഗ്യനിലവാരത്തെയും കുറിച്ച് ഫേസ് ബുക്കിൽ കമൻ്റ് ചെയ്തു. കേരളത്തിൽ നടപ്പാക്കിയ ഈ നയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ അടുത്ത് എങ്ങനെ എത്തിക്കുമെന്ന് ആത്മഗതം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയുടെ കൊച്ചു സംസ്ഥാനത്തിൻ്റെ അന്താരാഷ്ട്ര പ്രശസ്തി കൊറോണക്കാലത്തും വർദ്ധിക്കുകയാണ്. കേരള സംസ്ഥാന രൂപീകരണ സമയത്തു മുതൽ ഭരണത്തിൽ വന്ന സർക്കാരുകൾ നടപ്പാക്കിയ വിവിധ പദ്ധതികളും സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ നിലവിലെ സർക്കാർ ചലിപ്പിച്ചപ്പോൾ കൊറോണയെ വരുതിയിലാക്കാൻ കഴിഞ്ഞുവെന്നതിൽ യാതൊരു സംശയവും വേണ്ട.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News