Sunday, 06 October 2024

ജൂൺ ഒന്നിന് സ്കൂൾ തുറക്കുമെന്ന് ബോറിസ്. റിസപ്ഷനും ഇയർ 1, ഇയർ 6 ക്ലാസുകളും ആദ്യം തുടങ്ങും. സെക്കണ്ടറിയിൽ ക്ലാസുകൾ പുനരാരംഭിക്കാനുള്ള നടപടികൾക്ക് ജൂൺ 15 മുതൽ തുടക്കമിടും. 

ജൂൺ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. പ്രൈമറി സ്കൂളുകളിലെ റിസപ്ഷനും ഇയർ 1, ഇയർ 6 ക്ലാസുകൾ ആദ്യം തുടങ്ങും. സെക്കണ്ടറി സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനുള്ള നടപടികൾക്ക് ജൂൺ 15 ഓടെ തുടക്കമിടും. ഇയർ 10, ഇയർ 12 ക്ലാസുകൾക്ക് അടുത്ത വർഷത്തെ എക്സാമിന് ഒരുങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തും. എല്ലാ സ്കൂളുകളും ഒരുമിച്ച് പ്രവർത്തനമാരംഭിക്കുമെന്ന് കരുതുന്നില്ലെന്നും എന്നാൽ കൂടുതൽ സ്കൂളുകൾ വരുന്ന ആഴ്ചകളിൽ പ്രവർത്തനമാരംഭിക്കുമെന്നും ബോറിസ് പറഞ്ഞു. ഇന്നത്തെ ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിലാണ് സ്കൂൾ തുറക്കാനുള്ള തീരുമാനവുമായി ഗവൺമെൻറ് മുന്നോട്ട് പോവുമെന്ന് ബോറിസ് ജോൺസൺ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്.

കുട്ടികൾക്ക് സോഷ്യൽ ഡിസ്റ്റൻസിംഗ് ഏർപ്പെടുത്തും. ഇതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

1. സ്കൂളിൽ രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് 3.5 സ്ക്വയർ മീറ്ററും രണ്ടു വയസുള്ള കുട്ടികൾക്ക് 2.5 സ്ക്വയർ മീറ്ററും 3 - 5 വയസിനിടയിലുള്ള കുട്ടികൾക്ക് 2.3 മീറ്റർ സ്ക്വയറും സോഷ്യൽ സിസ്റ്റൻസിംഗ് ലഭിക്കുന്ന രീതിയിലുള്ള ക്രമീകരണം നടത്തണം.

2. കുട്ടികൾ സ്പർശിക്കുന്ന പ്രതലങ്ങൾ ദിവസത്തിൽ പല തവണ വൃത്തിയാക്കണം.

3. കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി ദിവസം മുഴുവനും തുടരാനുള്ള ഒരുക്കങ്ങൾ ചെയ്യണം

4. കുട്ടികളെ സ്കൂളിൽ നിന്ന് കളക്ട് ചെയ്യുമ്പോൾ ക്യൂ സിസ്റ്റം ഏർപ്പെടുത്തണം

5. ക്ലാസ് റൂമുകളിൽ ഡിവൈഡറുകൾ ആവശ്യമെങ്കിൽ ഉപയോഗിക്കണം. ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുള്ള സോഫ്റ്റ് ടോയികൾ അടക്കമുള്ളവ നീക്കം ചെയ്യണം

6. രോഗലക്ഷണങ്ങളുള്ള കുട്ടികളും സ്റ്റാഫുകളും സ്കൂളിൽ വരുന്നത് ഒഴിവാക്കണം.

7. കുട്ടികളും സ്റ്റാഫുകളും കഴിയുന്നത്ര സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം

8. ക്ലാസുകളിൽ ഡിസ്പോസബിൾ ടിഷ്യൂ ആവശ്യത്തിന് ലഭ്യമാക്കണം. ക്യാച്ച് ഇറ്റ്, ബിൻ ഇറ്റ്, കിൽ ഇറ്റ് പോളിസി നടപ്പാക്കണം.

9. ക്ലാസുകളുടെ ഡോറിൽ തന്നെ കുട്ടികളെ കളക്ട് ചെയ്യാൻ സജ്ജീകരണം ഒരുക്കണം

10. വിസിറ്റേഴ്സിൻ്റെ എണ്ണത്തിൽ നിയന്ത്രണം വരുത്തണം. ആവശ്യത്തിനു വെൻറിലേഷൻ ലഭിക്കുന്നതിനായി വിൻഡോകൾ തുറന്നു വയ്ക്കണം

11. കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട പോളിസി ഓരോ സ്കൂളും തയ്യാറാക്കണം.

Other News