Thursday, 19 September 2024

ഇംഗ്ലണ്ടിലെ സ്കൂളുകൾ സമ്മറിൽ പ്രവർത്തിക്കില്ല. കീ വർക്കേഴ്സിൻ്റെ കുട്ടികൾക്ക് വേണ്ടിയും തുറക്കില്ല

ഇംഗ്ലണ്ടിലെ സ്കൂളുകൾ സമ്മറിൽ തുറന്നു പ്രവർത്തിക്കില്ലായെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ സൂചിപ്പിച്ചു. കീ വർക്കേഴ്സിൻ്റെ കുട്ടികൾക്ക് വേണ്ടിയും തുറന്ന് പ്രവർത്തിക്കില്ല എന്നാണറിയുന്നത്. പ്രൈംമിനിസ്റ്ററുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാഠ്യ ദിനങ്ങൾ നഷ്ടമായതിൻ്റെ അടിസ്ഥാനത്തിൽ സമ്മർ ക്യാച്ച് അപ്പ് സിസ്റ്റം നടപ്പാക്കിയേക്കുമെന്ന നിർദ്ദേശങ്ങൾ ഉയർന്നു വന്നിരുന്നു. നിലവിൽ റിസപ്ഷൻ, ഇയർ 1, ഇയർ 6 കുട്ടികൾ മാത്രമേ സ്കൂളിൽ തിരിച്ചെത്തിയിട്ടുള്ളൂ. പല സ്കൂളുകളും ഇതുവരെ പൂർണമായ രീതിയിൽ പ്രവർത്തന സജ്ജമായിട്ടില്ല. ക്ലാസുകളിൽ അറ്റൻഡൻസും കുറവായ അവസ്ഥയുണ്ട്.

സോഷ്യൽ ഡിസ്റ്റൻസിംഗിൽ അനുവർത്തിക്കുന്ന 2 മീറ്റർ റൂൾ നിലവിലുള്ളിടത്തോളം കാലം സ്കൂളുകൾ പഴയ രീതിയിലേയ്ക്ക് മടങ്ങില്ല എന്ന് ഹെഡ് ടീച്ചർമാർ പറയുന്നു. സെപ്റ്റംബറിൽ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അവർ കരുതുന്നു. സമ്മറിന് മുൻപ് പ്രൈമറി ക്ലാസുകളിലെ കുട്ടികളെ മുഴുവൻ സ്കൂളുകളിൽ തിരിച്ചെത്തിക്കാനുള്ള പദ്ധതിയിൽ നിന്ന് ഗവൺമെൻ്റ് പിന്മാറിയിരുന്നു. എന്നാൽ സെപ്റ്റംബറോടെ 2 മീറ്റർ റൂൾ മാറ്റാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നതെന്നും ഇത് സ്കൂളുകൾ തുറക്കാൻ സഹായകമാകുമെന്നും കരുതുന്നു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News