Thursday, 21 November 2024

68 കാരനായ എൻഎച്ച്എസ് നഴ്സ് കൊറോണയെ പൊരുതി തോൽപ്പിച്ച് 75 ദിവസങ്ങൾക്കു ശേഷം ഹോസ്പിറ്റൽ വിട്ടു

എസക്സിലെ എൻഎച്ച്എസ് നഴ്സ് കൊറോണ ബാധിച്ച് ഹോസ്പിറ്റലിൽ കഴിഞ്ഞത് 75 ദിവസം. ഇതിൽ 45 ദിവസം സൗത്ത് എൻഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ വെൻ്റിലേറ്ററിലായിരുന്നു. അതിനു ശേഷം ആഴ്ചകളോളം മറ്റു വാർഡുകളിലും ചിലവഴിക്കേണ്ടി വന്നു. ഇവിടെയാണ് 68 കാരനായ ഫെലിക്സ് ഖോർ 15 വർഷമായി ജോലി ചെയ്തിരുന്നത്.

ഏപ്രിൽ ആദ്യം അഡ്മിറ്റായ ഫെലിക്സ് ഖോർ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ആയത്. സഹപ്രവർത്തകരും സ്റ്റാഫും കൈയടികളോടെ അദ്ദേഹത്തെ വീട്ടിലെയ്ക്ക് യാത്രയാക്കി. 2005 ൽ സൗത്ത് എൻഡ് ഹോസ്പിറ്റലിൽ ജോലി തുടങ്ങിയ ഫെലിക്സ് ഖോർ ഷൂബറിയിലാണ് താമസിക്കുന്നത്. തൻ്റെ റിട്ടയർമെൻ്റിനു ശേഷവും ബാങ്ക് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച വെൻറിലേറ്ററിൽ കഴിയേണ്ടി വരുന്ന പേഷ്യൻ്റുകൾക്ക് 40 ശതമാനം മസിൽ മാസ് നഷ്ടപ്പെടാറുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് ഫെലിക്സ് ഖോർ ചുവടുകൾ വച്ചു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News