Sunday, 24 November 2024

ഇംഗ്ലണ്ടിൽ ബ്ളഡ് സപ്ളൈ ഷോർട്ടേജ് വാണിംഗിന് വൻ പ്രതികരണം. 24 മണിക്കൂറിൽ ഡൊണേഷനായി ബുക്ക് ചെയ്തത് 10,000 അപ്പോയിൻ്റ്മെൻറുകൾ

ഇംഗ്ലണ്ടിൽ ബ്ളഡ് സപ്ളൈ ഷോർട്ടേജുമായി ബന്ധപ്പെട്ട വാണിംഗിന് പൊതുജനങ്ങളിൽ നിന്ന് അഭൂതപൂർവ്വമായ പ്രതികരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ ഡൊണേഷനായി ബുക്ക് ചെയ്തത് 10,000 ലേറെ അപ്പോയിൻ്റ്മെൻറുകളാണ്. അടുത്ത ഏതാനും ആഴ്ചകളിലെ എല്ലാ അപ്പോയിൻ്റ്മെൻറുകളും ബുക്ക് ചെയ്ത് കഴിഞ്ഞു.  ഇന്നലെയാണ് ബ്ളഡ് ഷോർട്ടേജിനെ തുടർന്ന് ആംബർ വാണിംഗ് പുറപ്പെടുവിച്ചത്. ബുധനാഴ്ച 166,000 പേർ ബ്ളഡ് ഡൊണേഷനായുള്ള ഓൺലൈൻ സൈറ്റ് സന്ദർശിച്ചു. 7,500 പുതിയ ഡോണർമാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിൽ ബ്ളഡ് സപ്ളൈ ഷോർട്ടേജ് ഉള്ളതായി എൻഎച്ച് എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ളാൻ്റ് ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ആംബർ വാണിംഗ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഏറ്റവും അത്യാവശ്യമുള്ള പേഷ്യൻറുകൾക്കെ ബ്ളഡ് ലഭ്യമാവുകയുള്ളൂ. അത്യാവശ്യമല്ലാത്ത കുറെയെങ്കിലും ഓപ്പറേഷനുകൾ  മാറ്റിവയ്ക്കേണ്ടിയും വന്നേക്കാമെന്ന ആശങ്കയും പങ്കുവച്ചിരുന്നു. ബ്ളഡ് ഡൊണേഷന് എത്തുന്നവർക്ക് വേണ്ടത്ര കെയർ നല്കുന്നതിന് ആവശ്യമായ സ്റ്റാഫ് ഇല്ലാത്തതാണ് ബ്ളഡ് ഷോർട്ടേജിന് ഒരു കാരണമായി പറയുന്നത്.

ആറ് ദിവസത്തേയ്ക്ക് ആവശ്യമായ സ്റ്റോക്ക് സാധാരണ ഗതിയിൽ ബ്ളഡ് ബാങ്കുകളിൽ ഉണ്ടാവാറുണ്ട്. ഒ' ടൈപ്പ് ബ്ളഡ് ഗ്രൂപ്പിനാണ് കൂടുതൽ ഡിമാൻഡ്. ഹോസ്പിറ്റലുകളിലെ ബ്ളഡ് ഉപയോഗം പരിമിതപ്പെടുത്തണമെന്ന് എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ് പ്ളാൻ്റ് നിർദ്ദേശിച്ചിരുന്നു.  കോവിഡ് ഇൻഫെക്ഷൻ ആരംഭിച്ചതിനു ശേഷമാണ് ബ്ളഡ് സ്റ്റോക്ക് ലെവലിൽ കുറവുണ്ടായി തുടങ്ങിയത്. സ്റ്റാഫ് ഷോർട്ടേജ്, സ്റ്റാഫ് സിക്ക്നസ് എന്നിവയും ഷോർട്ടേജിൻ്റെ ആക്കം കൂടാൻ കാരണമായി. എൻഎച്ച്എസിലെ മൊത്തം ബ്ളഡ് സ്റ്റോക്ക് 3.1 ദിവസത്തേയ്ക്ക് ഉണ്ടെങ്കിലും 'ഒ' ടൈപ്പ് ബ്ളഡിൻ്റെ സ്റ്റോക്ക് ലെവൽ രണ്ടു ദിവസത്തിലും കുറവാണ് എന്നതായിരുന്നു ബുധനാഴ്ച പുറത്തു വന്ന വിവരം.
 

Other News