Friday, 22 November 2024

കൊറോണ വൈറസ് കോണ്ടാക്ട് ട്രെയിസിംഗ് ആപ്പ് പ്ളാൻ ഗവൺമെൻ്റ് ഉപേക്ഷിച്ചു. പകരം ഗൂഗിൾ - ആൻഡ്രോയിഡ് ടെക്നോളജി ഉപയോഗിക്കും

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ എൻഎച്ച്എസ് ഡിജിറ്റൽ വിംഗ് നടപ്പാക്കിയ കോണ്ടാക്ട് ട്രെയിസിംഗ് ആപ്പ് പ്ളാൻ ഗവൺമെൻ്റ് ഉപേക്ഷിച്ചു. പകരം ഗൂഗിൾ - ആൻഡ്രോയിഡ് ടെക്നോളജി ഉപയോഗിക്കുമെന്നാണ് അറിയുന്നത്. ഐൽ ഓഫ് വൈറ്റിൽ കോണ്ടാക്ട് ട്രെയിസിംഗ് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. എന്നാൽ സാങ്കേതിക തടസങ്ങൾ മൂലം ഇക്കാര്യം മുന്നോട്ട് കൊണ്ടു പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു. ഈ രംഗത്തെ അതികായന്മാരായ ഗൂഗിൾ - ആൻഡ്രോയിഡ് കമ്പനികളുമായി സഹകരിച്ചുള്ള സംവിധാനമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

കോണ്ടാക്ട് ട്രെയിസിംഗ് ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ചവച്ചത്. എന്നാൽ ഐഫോണുകളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടായി. എൻഎച്ച്എസ് ആപ്പ് കോണ്ടാക്ട് ഡിസ്റ്റൻസ് അളക്കുന്നതിൽ മറ്റ് ആപ്പുകളേക്കാൾ കൃത്യത കാണിച്ചിരുന്നു. ഈ രണ്ടു ആപ്പുകളും നിലവിലെ രൂപത്തിൽ നൂറു ശതമാനം ആശ്രയിക്കാൻ പറ്റുന്നതല്ലെന്ന് ഗവൺമെൻ്റ് ടെസ്റ്റ് ആൻഡ് ട്രെയിസ് സ്കീമിൻ്റെ ഹെഡ് ബാരോനസ് ഹാർഡിംഗ് പറഞ്ഞു. എന്നാൽ പുതിയ സംവിധാനം എന്നത്തേയ്ക്ക് നിലവിൽ വരുമെന്ന് വ്യക്തമല്ല. മെയ് മാസത്തിൽ നടപ്പാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News