ആശ്വാസത്തോടെ ബ്രിട്ടൺ. കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ മരണം 15. പുതിയ ഇൻഫെക്ഷൻ 958. ഷീൽഡിംഗ് ഓഗസ്റ്റ് 1 മുതൽ അവസാനിപ്പിക്കും.
ലോക്ക് ഡൗണിനു മുൻപിലെ നിരക്കിലേയ്ക്ക് ബ്രിട്ടണിലെ കൊറോണ മരണസംഖ്യയും ഇൻഫെക്ഷൻ നിരക്കും താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു 10 ദിവസങ്ങൾക്ക് മുൻപിലെ മരണസംഖ്യയ്ക്ക് തുല്യമാണിത്. പുതിയ ഇൻഫെക്ഷനുകളുടെ എണ്ണം 958 ആയിരുന്നു. ഇത് മാർച്ച് 23 ലെ നിരക്കിനേക്കാളും താഴെയെത്തിയിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗ് അടക്കമുളള നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് കൊറോണ നിരക്ക് ബ്രിട്ടണിൽ പ്രീ ലോക്ക് ഡൗൺ ലെവലിൽ എത്തിയതായ ശുഭസൂചനകൾ പുറത്തു വന്നിരിക്കുന്നത്.
ഇംഗ്ലണ്ടിൽ ഷീൽഡിംഗ് ഓഗസ്റ്റ് 1 മുതൽ അവസാനിപ്പിക്കും. 2. 2 മില്യണോളം ആളുകൾ ഇപ്പോൾ ഷീൽഡ് ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കായുള്ള എൻഎച്ച്എസ് വോളണ്ടിയർ സ്കീമും ലോക്കൽ കൗൺസിൽ സപ്പോർട്ടും തുടരും. ഷീൽഡിംഗിലുള്ളവർക്ക് ജൂലൈ ആറ് മുതൽ പുറത്തു നിന്നുള്ള ആറു പേരെ വരെ ഔട്ട് ഡോറിൽ കാണാൻ അനുവാദം നല്കിയിട്ടുണ്ട്. നാലാഴ്ച മുൻപ് 500 ൽ ഒരാൾക്ക് എന്ന നിരക്കിൽ വൈറസ് ബാധയുണ്ടായിരുന്നു. ഇത് 1700 ന് ഒന്ന് എന്ന നിരക്കിലേയ്ക്ക് കുറഞ്ഞിട്ടുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS