Saturday, 23 November 2024

എ ലെവൽ റിസൾട്ടുകൾ പ്രഖ്യാപിച്ചു. എ സ്റ്റാർ, എ ഗ്രേഡുകളിൽ 2.4 ശതമാനം വർദ്ധനവ്. 280,000 എൻട്രികൾ ഡൗൺഗ്രേഡ് ചെയ്തു.

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ എ ലെവൽ റിസൾട്ടുകൾ ഇന്ന് പ്രഖ്യാപിച്ചു. എ സ്റ്റാർ, എ ഗ്രേഡുകൾ ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ 2.4 ശതമാനം വർദ്ധനവ് ഉണ്ടായി. എന്നാൽ 280,000 എൻട്രികൾ എക്സാം ബോർഡ് ഡൗൺഗ്രേഡ് ചെയ്തു. കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലം സമ്മർ എക്സാമുകൾ നടക്കാതിരുന്നതിനാൽ ടീച്ചർമാർ നല്കിയ അസസ്മെൻറിനെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഗ്രേഡുകൾ നിശ്ചയിച്ചത്. 35.6 ശതമാനം റിസൾട്ടുകൾ ഒരു ഗ്രേഡും 3.3 ശതമാനം റിസൾട്ടുകൾ രണ്ടു ഗ്രേഡും 0.2% റിസൾട്ടുകൾ മൂന്നു ഗ്രേഡും കുറച്ചാണ് നല്കിയിരിക്കുന്നത്. റിസൾട്ടുകൾ സ്റ്റാൻഡാർഡൈസ് ചെയ്തതു മൂലമാണ് ഓവറോൾ ഗ്രേഡിംഗ് കുറച്ചതെന്ന് എക്സാം റെഗുലേറ്ററായ ഓഫ് ക്വാൽ വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഡിഗ്രി കോഴ്സിന് ക്വാളിഫൈ ചെയ്ത കുട്ടികളുടെ എണ്ണത്തിൽ 2.4 ശതമാനത്തിൻ്റെ വർദ്ധനവ് ഉണ്ടായി.

എക്സാം എഴുതിയവരിൽ 27.9 ശതമാനം കുട്ടികൾ എ സ്റ്റാർ, എ ഗ്രേഡുകൾ നേടി. 9 ശതമാനം പേർക്ക് എ സ്റ്റാർ ലഭിച്ചു. പാസ്റേറ്റ് 98.3 ശതമാനമാണ്. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച വിജയം കരസ്ഥമാക്കി. മാത്തമാറ്റിക്സാണ് കുട്ടികളുടെ ഇടയിൽ ഏറ്റവും ഇഷ്ട വിഷയം. രണ്ടാം സ്ഥാനത്തുള്ളത് സൈക്കോളജിയാണ്.

Other News