Wednesday, 27 November 2024

ഇംഗ്ലണ്ടിലെ സെക്കണ്ടറി സ്കൂളുകളിൽ ഫേസ് കവറിംഗ് ധരിക്കുന്നതു സംബന്ധിച്ച ഗൈഡ് ലൈൻ ഗവൺമെൻ്റ് പുറപ്പെടുവിച്ചു

ഇംഗ്ലണ്ടിലെ സെക്കണ്ടറി സ്കൂളുകളിൽ ഫേസ് കവറിംഗ് ധരിക്കുന്നതു സംബന്ധിച്ച ഗൈഡ് ലൈൻ ഗവൺമെൻ്റ് പുറപ്പെടുവിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണിലുള്ള ഏരിയകളിൽ കുട്ടികൾ നിർബന്ധമായും ഫേസ് കവറിംഗ് ധരിക്കണം. കോറിഡോറുകൾ, കമ്യൂണൽ എരിയ എന്നിവിടങ്ങളിൽ ഫേസ് കവറിംഗ് നിർബന്ധമായും. ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളിൽ ഫേസ് കവറിംഗ് ധരിക്കണമോയെന്നത് ഹെഡ് ടീച്ചർമാർക്ക് തീരുമാനിക്കാവുന്നതാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പുതിയ തീരുമാനമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി വില്യം ഗാവിൻസൺ പറഞ്ഞു.

സ്കോട്ട്ലൻഡിൽ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾ ഫേസ് കവറിംഗ് ധരിക്കണമെന്ന നിർദ്ദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 31 ലാണ് സ്കൂൾ ബസ്, സ്കൂളിലെ കോറിഡോറുകൾ, കമ്യൂണൽ ഏരിയകൾ എന്നിവിടങ്ങളിൽ ഫേസ് കവറിംഗ് നിർബന്ധമാക്കിയത്.12 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഈ നിയന്ത്രണം ബാധകമാണ്. ക്ലാസു റൂമുകളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പാക്കിയിരിക്കുന്നതിനാൽ ഫേസ് കവറിംഗ് ധരിക്കേണ്ടതില്ല. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ഗൈഡു ലൈനുകൾ റിവ്യൂ ചെയ്യുമെന്ന് സ്കോട്ടിഷ് എഡ്യൂക്കേഷൻ സെക്രട്ടറി ജോൺ സ്വിന്നി പറഞ്ഞു.

Other News