Monday, 23 December 2024

നവംബർ മുതൽ ജോബ് സപ്പോർട്ട് സ്കീം പ്രഖ്യാപിച്ചു. വർക്കിംഗ്‌ അവേഴ്സ് കുറയുന്നതുമൂലം കുറവു വരുന്ന ശമ്പളത്തിൻ്റെ മൂന്നിൽ രണ്ടു ഭാഗം എംപ്ളോയിയ്ക്ക് ഗവൺമെൻ്റും എംപ്ളോയറും കൂടി നല്കും

ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്ക് ഇന്നലെ പ്രഖ്യാപിച്ച ജോബ് സപ്പോർട്ട് സ്കീം അനുസരിച്ച് വർക്കേഴ്സ് നിലവിൽ ജോലി ചെയ്യുന്ന അവേഴ്സിൽ കുറവുണ്ടായാൽ സാലറി ഗവൺമെൻ്റ് ടോപ്പ് അപ്പ് ചെയ്യും. ജോബ് റീറ്റെൻഷൻ സ്കീം ഒക്ടോബറിൽ അവസാനിക്കുന്നതിനു മുന്നോടിയായാണ് പുതിയ സ്കീം മുന്നോട്ട് വച്ചിരിക്കുന്നത്. നവംബർ മുതൽ ആറു മാസക്കാലത്തേയ്ക്കാണ് ജോബ് സപ്പോർട്ട് സ്കീം നടപ്പിലാക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യങ്ങൾ മൂലം ഇപ്പോൾ ചെയ്യുന്ന വർക്കിംഗ് അവേഴ്സിൽ കുറവു വരുന്നവർക്കാണ് ഗവൺമെൻ്റ് സാലറി സപ്പോർട്ട് നല്കുന്നത്. സാധാരണയായി ജോലി ചെയ്തു കൊണ്ടിരുന്നതിൻ്റെ മൂന്നിലൊന്ന് മണിക്കൂറുകളെങ്കിലും ജോലി ചെയ്യുന്നവർക്ക് ഈ സ്കീമിൻ്റെ പ്രയോജനം ലഭിക്കും. വർക്കിംഗ്‌ അവേഴ്സ് കുറയുന്നതുമൂലം കുറവു വരുന്ന ശമ്പളത്തിൻ്റെ മൂന്നിൽ രണ്ടു ഭാഗം എംപ്ളോയിയ്ക്ക് ഗവൺമെൻ്റും എംപ്ളോയറും കൂടി നല്കും.

ഫുൾ അവേഴ്സിൻ്റെ മൂന്നിലൊന്ന് മാത്രം ജോലി ചെയ്യുന്നവർക്ക് ഇതനുസരിച്ച് മൊത്തം ശമ്പളത്തിൻ്റെ 77 ശതമാനം ലഭിക്കും. ഇതനുസരിച്ച് ഒരു മാസം 2000 പൗണ്ട് ശമ്പളമുള്ളയാൾ 50 ശതമാനം അവറുകൾ മാത്രം ജോലി ചെയ്താൽ 1000 പൗണ്ട് ശമ്പളവും ഗവൺമെൻ്റിൽ നിന്നും എംപ്ളോയറുടെ ഭാഗത്തു നിന്നും 333 പൗണ്ട് വീതവും ലഭിക്കും. ഒരു മാസം ലഭിക്കാവുന്ന മാക്സിമം ഗ്രാൻ്റ് 697.92 പൗണ്ടായിരിക്കും. സ്മോൾ ആൻഡ് മീഡിയം സൈസ് ബിസിനസുകൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്. ടേൺ ഓവറിൽ കുറവുണ്ടായ വൻ ബിസിനസുകൾക്കും ഈ സ്കീമിൽ ചേരാം. നേരത്തെ നടപ്പാക്കിയ ഫർലോസ്കീമിൽ പങ്കെടുക്കാത്ത ബിസിനസുകൾക്കും പുതിയ ജോബ് സപ്പോർട്ട് സ്കീമിൻ്റെ പ്രയോജനം ലഭിക്കും.

സെൽഫ് എംപ്ളോയിഡായവർക്കും ജോബ് സപ്പോർട്ട് സ്കീമിന് സമാനമായ സ്കീം ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. സെൽഫ് എംപ്ളോയിമെൻറ് ഇൻകം സപ്പോർട്ട് ഗ്രാൻറിന് അർഹരായവർക്ക് അപേക്ഷിക്കാം. നവംബർ മുതൽ ജനുവരി വരെയുള്ള മൂന്നു മാസത്തെ വരുമാനത്തിന് തത്തുല്യമായ തുകയ്ക്കുള്ള ഗ്രാൻ്റ് ഇതിലൂടെ ലഭിക്കും. ശരാശരി മാസ വരുമാനത്തിൻ്റെ 20 ശതമാനം വരെ ഇതിലൂടെ സംരക്ഷിക്കപ്പെടും. മാക്സിമം ലിമിറ്റ് 1875 പൗണ്ട് ആയിരിക്കും. 2021 ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനം വരെയും ആവശ്യമെങ്കിൽ വീണ്ടും ഗ്രാൻ്റ് ലഭ്യമാക്കും.

ഹോസ്പിറ്റാലിറ്റി, ടൂറിസം സെക്ടറുകളിൽ VAT അഞ്ചു ശതമാനമാക്കി കുറച്ചിരിക്കുന്നത് അടുത്ത വർഷം മാർച്ച് 31 വരെ തുടരും. കൊറോണ ക്രൈസിസ് സമയത്ത് എടുത്ത ബിസിനസ് ലോണുകൾ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം നല്കും. ബൗൺസ് ബാക്ക് ലോണിൻ്റെ ഗ്യാരണ്ടി ടേം ആറിൽ നിന്നും പത്തു വർഷമാക്കിയിട്ടുണ്ട്. സെൽഫ് അസസ്മെൻറ് ടാക്സ് തിരിച്ചടയ്ക്കുന്നതിന് 2022 ജനുവരി വരെ സമയമനുവദിക്കും

Other News