Thursday, 19 September 2024

ബ്രിട്ടണിലെ ഓഫീസ് വർക്ക് പാറ്റേണുകളിൽ മാറ്റം വേണമെന്ന് സ്റ്റാഫുകൾ. വർക്കിംഗ് ഫ്രം ഹോമിന് മുൻഗണന നല്കണമെന്ന് ഭൂരിപക്ഷ അഭിപ്രായം

കൊറോണ ക്രൈസിസിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിലെ ഓഫീസ് വർക്ക് പാറ്റേണുകളിൽ മാറ്റം വേണമെന്ന് സ്റ്റാഫുകൾക്കിടയിൽ അഭിപ്രായമുയരുന്നു. വർക്കിംഗ് ഫ്രം ഹോമിന് മുൻഗണന നല്കണമെന്ന് ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. ലോക്ക് ഡൗൺ മൂലം മിക്കവരും ഓഫീസിൽ പോകുന്നത് ഒഴിവാക്കി വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് അഭിലഷണീയമായ കാര്യമാണെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. വൈറ്റ് കോളർ ജോലികളിലുള്ളവർ കുറെ ദിവസങ്ങൾ ഓഫീസിലും ബാക്കി ദിനങ്ങൾ വർക്ക് ഫ്രം ഹോമും പ്രവർത്തന പഥത്തിൽ കൊണ്ടുവരാനാണ് താത്പര്യപ്പെടുന്നത്. എക്സിക്യൂട്ടീവുകൾ മുതൽ ട്രെയിനികൾ വരെ വർക്കിംഗ് പാറ്റേണിലെ മാറ്റത്തിനെ സ്വാഗതം ചെയ്യുന്നവരാണെന്ന് ബ്രിട്ടീഷ് കൗൺസിൽ ഫോർ ഓഫീസസ് നടത്തിയ സർവേ പറയുന്നു. സെപ്റ്റംബറിൽ 2,000 ത്തോളം പേരുടെ ഇടയിലാണ് അഭിപ്രായ സർവേ നടത്തിയത്.

62 ശതമാനം സീനിയർ എക്സിക്യൂട്ടീവുകളും 58 ശതമാനം എൻട്രി ലെവൽ വർക്കേഴ്സും ഓഫീസ് വർക്കിംഗ് സാഹചര്യത്തിൽ മാറ്റം ആഗ്രഹിക്കുന്നുണ്ട്. 30 ശതമാനം ജോലിക്കാർ മാത്രമേ അഞ്ചു ദിവസവും ഓഫീസിൽ നിന്നും ജോലി ചെയ്യാൻ താത്പര്യം പ്രകടിപ്പിക്കുന്നുള്ളു. 15 ശതമാനം പേർ പൂർണമായും വർക്ക് ഫ്രം ഹോമിന് മുൻഗണന നല്കുന്നവരാണ്. അടുത്തയിലെ ഗവൺമെൻറ് നല്കിയിരിക്കുന്ന ഗൈഡൻസിൻ്റെ അടിസ്ഥാനത്തിൽ എച്ച്എസ്ബിസി ബാങ്ക് തങ്ങളുടെ സ്റ്റാഫുകളെ ഓഫീസിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കം നിറുത്തി വച്ചിരിക്കുകയാണ്. എന്നാൽ സ്റ്റാഫിൻ്റെ ട്രെയിനിംഗ്, കരിയർ ഡെവലപ്മെൻറ് എന്നിവയ്ക്ക് ഓഫീസ് അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്ന് മിക്കവർക്കും അഭിപ്രായമുണ്ട്.
 

Other News