Monday, 23 December 2024

പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിൽ

പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചു. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണിത്. എൻഎച്ച്എസിൻ്റെ ടെസ്റ്റ് ആൻഡ് ട്രേയ്സ് ആപ്പിൽ നിന്നും ഇതു സംബന്ധിച്ച നിർദ്ദേശം ബോറിസിന് ലഭിച്ചു. ഇതനുസരിച്ച് പ്രധാനമന്ത്രി സെൽഫ് ഐസൊലേഷൻ റൂളുകൾ പിന്തുടരുമെന്നും ഡൗണിംഗ് സ്ട്രീറ്റിലെ ജോലികളിൽ വ്യാപൃതനാകുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാൽ പ്രധാനമന്ത്രിയ്ക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യവാനാണെന്നും ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. പത്തോളം എം.പിമാരുമായി പ്രധാനമന്ത്രി വ്യാഴാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ലീ ആൻഡേഴ്സൺ എം.പി കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു.
 

Other News