Thursday, 19 September 2024

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ന്യൂട്ടൺസ് ആപ്പിൾ ട്രീയും സ്റ്റോം യൂണിസിൽ നിലം പതിച്ചു

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബൊട്ടാണിക് ഗാർഡനിലുള്ള ന്യൂട്ടൺസ് ആപ്പിൾ ട്രീ സ്റ്റോം യൂണിസിൽ നിലം പതിച്ചു. 1954 ലാണ് ഇത് യൂണിവേഴ്സിറ്റിയുടെ ബ്രൂക്ക് സൈഡ് എൻട്രൻസിൽ നട്ടത്. ഗ്രാവിറ്റി തിയറിയുടെ കണ്ടുപിടുത്തത്തിലേയ്ക്ക് നയിച്ച, സർ ഐസക് ന്യൂട്ടൻ്റെ തലയിൽ ആപ്പിൾ വീണ ട്രീയിൽ നിന്ന് ക്ളോൺ ചെയ്യപ്പെട്ട ടീയാണ് കൊടുങ്കാറ്റിൽ നിലംപൊത്തിയത്. ഗ്രാവിറ്റി തിയറിയിലൂടെ പ്രശസ്തമായ ആപ്പിൾ ട്രീ ലിങ്കൺഷയറിലെ ഗ്രാന്തത്തിലുള്ള വൂൾസ് തോർപ്പ് മാനോറിലാണ് സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് കാറ്റിൽ വീണെങ്കിലും ഗ്രാഫ്റ്റിംഗിലൂടെ ഇതിൻ്റെ പുതിയ തലമുറകളെ സംരക്ഷിച്ചു വന്നിരുന്നു.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ന്യൂട്ടൺസ് ആപ്പിൾ ട്രീയുടെ മൂന്നു ക്ളോൺഡ് ട്രീകളിലൊന്നാണ് ബൊട്ടാണിക്കൽ ഗാർഡനിൽ ഉണ്ടായിരുന്നത്. ഹണി ഫംഗസ് ബാധിച്ച ട്രീയാണ് വീണത്. ഇതിൻ്റെ ക്ളോൺ ട്രീ ബൊട്ടാണിക്കൽ ഗാർഡൻ വികസിപ്പിച്ചെടുത്തിരുന്നു. ന്യൂട്ടൺസ് ആപ്പിൾ ട്രീ നിലം പതിച്ചത് തികച്ചും ദു:ഖകരമാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ ക്യുറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു.

Other News