Wednesday, 25 December 2024

യുക്രെയിനുമേൽ റഷ്യ സൈനിക നടപടി തുടങ്ങി. തലസ്ഥാനമായ കീവിൽ സ്ഫോടനങ്ങൾ. യുക്രെയിൻ തിരിച്ചടിക്കുന്നു. റഷ്യയ്ക്കെതിരെ തിരിയുന്ന രാജ്യങ്ങൾ കനത്ത വില നൽകേണ്ടി വരുമെന്ന് പുട്ടിൻ.

യുക്രെയിനുമേൽ റഷ്യ സൈനിക നടപടി ആരംഭിച്ചു. തലസ്ഥാനമായ കീവിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. യുക്രെയിൻ സൈന്യം റഷ്യയ്ക്കെതിരിരെ പ്രത്യാക്രമണം നടത്തുന്നുണ്ട്. റഷ്യയുടെ അഞ്ചു വിമാനങ്ങൾ യുകെയിൻ വെടിവച്ചിട്ടു. റഷ്യയ്ക്കെതിരെ തിരിയുന്ന രാജ്യങ്ങൾ കനത്ത വില നൽകേണ്ടി വരുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകി.

അർദ്ധരാത്രി മുതൽ യുക്രെയിനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യുക്രെയിനിലുള്ള ഇന്ത്യാക്കാരെ രക്ഷിക്കുന്നതിനുള്ള ദൗത്യം നിറുത്തിവച്ചു. യുക്രെയിൻ വിമാനത്താവളങ്ങൾ അടച്ചതു മൂലമാണിത്. ഇന്ത്യയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം യാത്ര മതിയാക്കി മടങ്ങി. യുക്രെയിൻ നോ ഫ്ളൈയിംഗ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.

റഷ്യയുടെ നടപടിയെ ബ്രിട്ടണടക്കമുള്ള ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചു. അപകടകരമായ സാഹചര്യം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
 

Other News