Friday, 22 November 2024

യുകെയിൽ പെട്രോളിൻ്റെ ശരാശരി വില ലിറ്ററിന് 1.51 പൗണ്ട്. ഡീസലിന് 1.55 പൗണ്ട്.

യുകെയിൽ പെട്രോളിൻ്റെ ശരാശരി വില ലിറ്ററിന് 1.50 പൗണ്ട് കടന്നതായി RAC റിപ്പോർട്ട് ചെയ്തു. ഡീസലിന് ശരാശരി1.55 പൗണ്ട് വിലയാണ് ബ്രിട്ടണിലെ പമ്പുകളിൽ ഞായറാഴ്ച ഈടാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച യുക്രെയിൻ - റഷ്യ സംഘർഷം ആരംഭിച്ച മുതൽ ഹോൾസെയിൽ ഓയിൽ വിലയിലുണ്ടായ വർദ്ധനവാണ് പെട്രോൾ, ഡീസൽ വിലകൾ ഉയരാൻ കാരണം. 55 ലിറ്റർ കപ്പാസിറ്റിയുള്ള ഫാമിലി കാറിൽ പെട്രോൾ നിറയ്ക്കുന്നതിന് 83 പൗണ്ടും ഡീസലിന് 85 പൗണ്ടും നൽകണം.

അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില 4.6% വർദ്ധിച്ച് തിങ്കളാഴ്ച 102 ഡോളറിൽ എത്തി. റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്നാണ്‌ ഓയിൽ വിലയുടെ കുതിപ്പാരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എനർജി പ്രൊഡ്യൂസറാണ് റഷ്യ. ഹോൾസെയിൽ വില, പൗണ്ടും ഡോളറും തമ്മിലുള്ള എക്സ്ചേഞ്ച് റേറ്റ് എന്നിവയെ ആശ്രയിച്ചാണ് ഓയിൽ വില നിശ്ചയിക്കപ്പെടുന്നത്. ബ്രിട്ടൺ റഷ്യയിൽ നിന്ന് തങ്ങൾക്കാവശ്യമുള്ള എനർജിയുടെ 6% മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. എങ്കിലും മാർക്കറ്റിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും എനർജി നിരക്കിനെ ബാധിക്കാം.

Other News