Saturday, 21 September 2024

സൂം കോളിലൂടെ പി ആൻഡ് ഒ ഫെറീസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് 800 സ്റ്റാഫുകളെ. കമ്പനിയ്ക്കെതിരെ വൻ ജനരോക്ഷം ഉയരുന്നു.

നോട്ടീസ് പോലും നല്കാതെ സ്റ്റാഫുകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട പി ആൻഡ് ഒ ഫെറീസിൻ്റെ നടപടിയിൽ കനത്ത പ്രതിഷേധം ഉയരുന്നു. ഇന്നലെ സൂം കോളിലൂടെ പി ആൻഡ് ഒ ഫെറീസ് ജോലിയിൽ നിന്ന് പുറത്താക്കിയത് 800 സ്റ്റാഫുകളെയാണ്. 11 മണിയ്ക്ക് വീഡിയോ സന്ദേശത്തിലൂടെ കമ്പനി മാനേജ്മെൻ്റ് ജോലിക്കാരോട് അവരുടെ അവസാന വർക്കിംഗ് ഡേയാണ് ഇതെന്ന് അറിയിക്കുകയായിരുന്നു. ലിവർപൂൾ, ലാർണെ, ഹൾ, ഡോവർ അടക്കമുള്ള പോർട്ടുകളിൽ യാത്രയ്ക്ക് തയ്യാറായി നിന്ന ക്രൂയിസ് ഷിപ്പുകളിലെ ജോലിക്കാരെയാണ് ഒന്നടങ്കം പിരിച്ചുവിട്ടത്.

പിരിച്ചുവിടുന്ന ജോലിക്കാർക്ക് പകരം ഏജൻസി സ്റ്റാഫുകളെ ഷിപ്പുകളിൽ ബോർഡ് ചെയ്യാനായി കമ്പനി പോർട്ടുകളിൽ തയ്യാറാക്കി നിറുത്തിയിരുന്നു. പിരിച്ചുവിടപ്പെട്ട സ്റ്റാഫുകൾ ഷിപ്പുകളിൽ  തുടരുകയും പുറത്തു പോകാൻ വിസമ്മതിക്കുകയും ചെയ്തു. ഇന്ന് കമ്പനിയുടെ സ്റ്റാഫുകൾ വിവിധ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കമ്പനിയുടെ നടപടി തികച്ചും അസ്വീകാര്യമാണെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ പ്രതികരിച്ചു.

Other News