Sunday, 24 November 2024

ലോക്ക് ഡൗൺ  നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ പാർട്ടി. പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനാക്കിനും പോലീസ് ഫൈൻ ഇഷ്യൂ ചെയ്തു.

പാർട്ടി ഗേറ്റ് വിവാദത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനാക്കിനും മെട്രോപൊളിറ്റൻ പോലീസ് ഫൈൻ ഇഷ്യൂ ചെയ്തു. ലോക്ക് ഡൗൺ  നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നാണിത്. പ്രധാനമന്ത്രി ബോറിസിൻ്റെ പത്നി ക്യാരി സിമണ്ട്സും ഫൈൻ നൽകണം. മൂവർക്കും പോലീസ് ഫിക്സ്ഡ് പെനാൽട്ടി നോട്ടീസ് ഇഷ്യൂ ചെയ്തതായി ഒഫീഷ്യൽസ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനാക്കും രാജിവയ്ക്കണമെന്ന് ലേബർ ലീഡർ കെയ്ർ സ്റ്റാമർ ആവശ്യപ്പെട്ടു.

ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ് ഹാളിലും നടന്ന 12 പാർട്ടികളുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതുവരെ 50 ലേറെ ഫൈനുകൾ പോലീസ് നൽകിയിട്ടുണ്ട്. ഫൈൻ നല്കുന്നവരുടെ പേരുകൾ പോലീസ് പുറത്തുവിടില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ബോറിസിനോ റിഷിയ്ക്കോ ഫൈൻ ലഭിച്ചാൽ അക്കാര്യം പരസ്യപ്പെടുത്തുമെന്ന് ഗവൺമെൻ്റ് സൂചിപ്പിച്ചിരുന്നു. ബോറിസിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.

Other News