Sunday, 06 October 2024

സ്റ്റുഡൻറ് ഡ്രോപ്പ് ഔട്ട് കൂടിയാലും ഗ്രാഡ്ജുവേറ്റ് ലെവലിലുള്ള ജോലി കിട്ടാതിരുന്നാലും യൂണിവേഴ്സിറ്റികൾക്ക് ഫൈൻ ഏർപ്പെടുത്തും

ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളുടെ പഠന നിലവാരം ഉയർത്താൻ ഓഫീസ് ഫോർ സ്റ്റുഡൻ്റ്സ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി സ്റ്റുഡൻറ് ഡ്രോപ്പ് ഔട്ട് കൂടിയാലും ഗ്രാഡ്ജുവേറ്റ് ലെവലിലുള്ള ജോലി കിട്ടാതിരുന്നാലും യൂണിവേഴ്സിറ്റികൾക്ക് ഫൈൻ ഏർപ്പെടുത്തും. സ്റ്റുഡൻ്റുകൾ ഡിഗ്രി പാസാകാതിരിക്കുക, ഡ്രോപ്പ് ഔട്ട് എന്നിവയുടെ നിരക്ക് കൂടിയാൽ യൂണിവേഴ്സിറ്റികൾക്ക് എതിരെ നടപടി ഉണ്ടാവും. വൻ നിരക്കിലുള്ള ഫൈനോ രജിസ്ട്രേഷൻ റദ്ദാക്കുകയോ അടക്കമുള്ളവ നേരിടേണ്ടി വരാം.

നിലവാരം കുറഞ്ഞ സബ്ജക്ടുകളിൽ കോഴ്സ് നടത്തുന്ന യൂണിവേഴ്സിറ്റികളെ ലക്ഷ്യം വച്ചാണ് ഓഫീസ് ഫോർ സ്റ്റുഡൻ്റ്സിൻ്റെ നീക്കം. ഡിഗ്രി പാസായ 60% സ്റ്റുഡൻ്റുകൾക്കെങ്കിലും 15 മാസത്തിനുള്ളിൽ ജോലി ലഭിക്കാതിരിക്കുക അല്ലെങ്കിൽ സ്വന്തമായി ബിസിനസ് ആരംഭിക്കാൻ കഴിയാതിരിക്കുക അല്ലെങ്കിൽ ഉപരിപഠനത്തിന് സാഹചര്യമില്ലാതെ വരിക എന്നിവയും നടപടിക്ക് കാരണമാകാം.

അഞ്ചിലൊന്ന് അണ്ടർ ഗ്രാഡ്ജുവേറ്റ് സ്റ്റുഡൻ്റുകളുടെ ഡ്രോപ്പ്ഔട്ട്, കോഴ്സ് പൂർത്തിയാക്കിയ 25 ശതമാനത്തിലേറെപ്പേർ ഡിഗ്രി നേടാതിരിക്കുക എന്നീ കാരണങ്ങളും ഫൈൻ ക്ഷണിച്ചു വരുത്തും. ഓഫീസ് ഫോർ സ്റ്റുഡൻ്റ്സ് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൈവരിക്കാത്ത സബ് ജക്ടുകൾ ഡിഗ്രി കോഴ്സായി നടത്തുന്ന യൂണിവേഴ്സിറ്റികൾ പ്രത്യേകമായി നിരീക്ഷിക്കപ്പെടും. യൂണിവേഴ്സിറ്റി ഡിഗ്രികൾ സ്റ്റുഡൻ്റ്സിന് തത്തുല്യ ലെവലിലുള്ള ജോലി ലഭിക്കാൻ ഉതകുന്നവയാണെന്ന് ഉറപ്പു വരുത്തുമെന്ന് ഓഫീസ് ഫോർ സ്റ്റുഡൻ്റ്സ് ചീഫ് റെഗുലേറ്റർ പറഞ്ഞു.

Other News