Sunday, 06 October 2024

ഇംഗ്ലണ്ടിലും വെയിൽസിലും ജീവിക്കുന്ന 10 മില്യണാളുകൾ ജനിച്ചത് യുകെയ്ക്ക് പുറത്ത്. ഇതിൽ കൂടുതലും ഇന്ത്യാക്കാർ

ഇംഗ്ലണ്ടിലും വെയിൽസിലും ജീവിക്കുന്ന 10 മില്യണാളുകൾ ജനിച്ചത് യുകെയ്ക്ക് പുറത്താണെന്ന് ഓഫീസ് ഫോർനാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. മൊത്തം ജനസംഖ്യയുടെ 16.8 ശതമാനം വരുമിത്. 2011 ൽ 2.5 മില്യണാളുകൾ എന്ന നിലയിൽ നിന്നാണ് ഈ സംഖ്യ 10 മില്യണായി വർദ്ധിച്ചത്. ഇതിൽ കൂടുതലും ഇന്ത്യാക്കാരാണ്. യുകെയ്ക്ക് പുറത്ത് ജനിച്ചവരിൽ 3.1 മില്യണാളുകൾ 2001 ന് മുൻപ് ബ്രിട്ടണിൽ എത്തിയവരാണ്. 2001 നും 2010 നുമിടയിലാണ് 2.7 മില്യണാളുകൾ എത്തിയത്. 2011 നു ശേഷം 4.2 മില്യണാളുകൾ ബ്രിട്ടണിൽ താമസമാക്കിയിട്ടുണ്ട്.

Crystal Media UK Youtube channel 

ഇതിൽ 4.3 മില്യണാളുകൾ 18 നും 29 നും വയസിനിടയിൽ പ്രായക്കാരാണ്. 3 മില്യണാളുകൾ 18 വയസിനു താഴെയുള്ളവരും 2.1 മില്യൺ 30 നും 44 നുമിടയിൽ പ്രായക്കാരുമാണ്. 2021 ലെ കണക്കനുസരിച്ച് യുകെയ്ക്ക് പുറത്തു ജനിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും താമസിക്കുന്നവരിൽ  920,000 പേർ, ഏകദേശം 1.5 ശതമാനത്തോളം ഇന്ത്യാക്കാരാണ്. തൊട്ടു പിന്നിൽ 743,000 ത്തോളം പേരുമായി പോളണ്ടും 624,000 ആളുകളുമായി പാക്കിസ്ഥാനുമുണ്ട്. 5.9 മില്യണാളുകൾക്ക് നോൺ യു കെ പാസ്പോർട്ടാണുള്ളത്. 540,000 താമസക്കാർക്ക് ഇപ്പോഴും യുകെയ്ക്ക് പുറത്ത് അഡ്രസ് ഉണ്ട്. കഴിഞ്ഞ സെൻസസ് നടന്ന 2021 ന് തൊട്ടുമുമ്പത്തെ വർഷത്തിൽ 2011 ലെ സെൻസസ് സമയത്തേക്കാളും മൈഗ്രേഷൻ നിരക്ക് കുറവായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡും ലോക്ക് ഡൗൺ സംബന്ധമായ യാത്രാ നിയന്ത്രണങ്ങളും മൈഗ്രേഷൻ സംഖ്യ കുറയാൻ കാരണമായതായി കരുതുന്നു.

Other News