Monday, 23 December 2024

അധികാരത്തിലെത്തിയാൽ ഹൗസ് ഓഫ് ലോർഡ്സ് ഇല്ലാതാക്കുമെന്ന് ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമർ

അധികാരത്തിലെത്തിയാൽ ബ്രിട്ടീഷ് പാർലമെൻ്റിലെ ഹൗസ് ഓഫ് ലോർഡ്സ് ഇല്ലാതാക്കുമെന്ന് ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമർ വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റാൽ ആദ്യ ടേമിൽ തന്നെ ഇത് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട റെപ്രസൻ്റേറ്റീവ്സിനെ വച്ച് പകരം സംവിധാനം ഒരുക്കാനുള്ള പദ്ധതിയാണ് ലേബർ പാർട്ടി മുന്നോട്ട് വയ്ക്കുന്നത്.  ഹൗസ് ഓഫ് കോമൺസിനെ നിലനിർത്തിക്കൊണ്ട് ഹൗസ് ഓഫ് ലോർഡ്സ് സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന് കെയ്ർ സ്റ്റാമർ നേരത്തെ സൂചിപ്പിച്ചിരുന്നു.
Crystal Media UK Youtube channel 
ന്യൂ ബ്രിട്ടൺ എന്ന ബ്ളു പ്രിൻ്റ് ലേബർ പാർട്ടി തയ്യാറാക്കി വരികയാണ്. മുൻ പ്രധാനമന്ത്രി ഗോർഡൺ ബ്രൗൺ നയിക്കുന്ന കമ്മീഷനാണ് ലേബർ പാർട്ടിയുടെ പ്രൊപ്പോസലുകൾ തയ്യാറാക്കുന്നത്. വെസ്റ്റ് മിനിസ്റ്ററിൽ നിന്നും വൈറ്റ്ഹാളിൽ നിന്നുമുള്ള അധികാര വികേന്ദ്രീകരണത്തിൻ്റെ ഏറ്റവും വലിയ അദ്ധ്യായമാണ് ബ്രിട്ടൺ കാണാനിരിക്കുന്നതെന്ന് ഗോർഡൺ ബ്രൗൺ പറഞ്ഞു. ടാക്സ് നിശ്ചയിക്കാനുള്ള അധികാരം മേയർമാർക്കും ഡിവോൾവ്ഡ് ഗവൺമെൻ്റുകൾക്കും നൽകുക, എം.പിമാരുടെ സെക്കൻ്റ് ജോബ് ഇല്ലാതാക്കുക, സിവിൽ സെർവൻ്റുകളുടെ 10 ശതമാനത്തിനെ ലണ്ടനു പുറത്തേയ്ക്ക് വിന്യസിക്കുക, രാജ്യമെമ്പാടുമായി 300 ഇക്കണോമിക് ക്ളസ്റ്ററുകൾ വികസിപ്പിക്കുക, സ്കോട്ട്ലൻഡിനും വെയിൽസിനും നോർത്തേൺ അയർലണ്ടിനും കൂടുതൽ അധികാരം നൽകുക എന്നിവയും ന്യൂ ബ്രിട്ടൺ പ്രൊപ്പോസലിൻ്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Other News