Thursday, 07 November 2024

യുകെയിൽ 30 വർഷത്തിൽ ആദ്യമായി പുതിയ കൽക്കരി ഖനി തുറക്കുന്നു.

 

യുകെയിൽ 30 വർഷത്തിൽ ആദ്യമായി പുതിയ കൽക്കരി ഖനി തുറക്കുന്നു. കംബ്രിയയിലെ വൈറ്റ് ഹേവനിലാണ് കോൾ മൈനിംഗ് നടത്താൻ കമ്യൂണിറ്റീസ് ആൻഡ് ലെവലിംഗ് അപ് സെക്രട്ടറി മൈക്കൽ ഗോവ് അനുമതി നൽകിയിരിക്കുന്നത്. പരിസ്ഥിതി വാദികളുടെയും ലോക്കൽ കമ്മ്യൂണിറ്റിയുടെയും എതിർപ്പുകൾ മറികടന്നാണ് പുതിയ മൈൻ തുറക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രിയ്ക്ക് ആവശ്യമായ കൽക്കരി ഇവിടെ ഖനനം ചെയ്യുമെന്നാണ് ഗവൺമെൻ്റ് പറയുന്നത്. യുകെയിലെ സ്റ്റീൽ പ്രൊഡക്ഷനായി ഇത്  ഉപയോഗിക്കാനും ബാക്കിയുള്ളത് കയറ്റുമതി ചെയ്യാനുമാണ് ഗവൺമെൻ്റ് പദ്ധതി. 2049 വരെ ഖനനം നടത്താനാണ് ലോക്കൽ കൗൺസിൽ നിലവിൽ അപ്രൂവൽ നൽകിയിരിക്കുന്നത്.

Crystal Media UK Youtube channel 


കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ബ്രിട്ടൻ്റെ നയങ്ങൾക്ക് കടകവിരുദ്ധമായ നടപടിയാണ് പുതിയ കോൾ മൈനെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന കൽക്കരിയിൽ ഉയർന്ന അളവിൽ സൾഫറിൻ്റെ സാന്നിധ്യം ഉള്ളതിനാൽ യുകെയിലെയും യൂറോപ്പിലെയും സ്റ്റീൽ ഇൻഡസ്ട്രികൾ ഇതുപയോഗിക്കില്ലെന്നാണ് സൂചന. 165 മില്യൺ പൗണ്ട് ചിലവാണ് പുതിയ കോൾ മൈൻ പ്രോജക്ടിന് കണക്കാക്കുന്നത്. പ്രതിവർഷം 2.8 മില്യൺ ടൺ കൽക്കരി ഇവിടെ ഖനനം ചെയ്യും. 2050 ൽ നെറ്റ് സീറോ കാർബൺ ടാർജറ്റ് നേടാനാണ് ബ്രിട്ടൺ ലക്ഷ്യമിടുന്നത്. 2049 ൽ മൈൻ അടച്ചു പൂട്ടുമെന്നതിനാൽ യുകെയുടെ  ക്ളൈമേറ്റ് ലെജിസ്ളേഷന് അനുസൃതമായിത്തന്നെ പ്രോജക്ട് മുന്നോട്ട് പോകുമെന്നാണ് ഗവൺമെൻ്റ് പറയുന്നത്.

Other News