Friday, 22 November 2024

അടിസ്ഥാന പലിശ നിരക്ക് വർദ്ധന സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് തീരുമാനം പ്രഖ്യാപിക്കും

അടിസ്ഥാന പലിശ നിരക്ക് വർദ്ധന സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് തീരുമാനം പ്രഖ്യാപിക്കും. എന്നാൽ കൺസ്യൂമർ പ്രൈസ് ഇൻഡക്സിൽ പ്രതീക്ഷിച്ചതിലും കുറവുണ്ടായത് നിരക്ക് വർദ്ധന സംബന്ധിച്ച തീരുമാനത്തിൽ നിർണായക ഘടകമാകും. നവംബർ മാസം ഇൻഫ്ളേഷൻ നിരക്ക് ഒക്ടോബറിലെ 11.1 ശതമാനത്തിൽ നിന്ന് 0.4 ശതമാനം കുറഞ്ഞ് 10.7 ൽ എത്തിയിരുന്നു. ബേസ് റേറ്റ് 0.5 ശതമാനം ഉയർത്തിയേക്കുമെന്ന സൂചനയാണ് മാർക്കറ്റ് ഫോർകാസ്റ്റേഴ്സ് നൽകുന്നത്.

Crystal Media UK Youtube channel 

പുതിയ ബേസ് റേറ്റ് തീരുമാനിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ മോണിട്ടറി പോളിസി കമ്മിറ്റിയുടെ മീറ്റിംഗ് ഇന്ന് നടക്കും. നവംബറിൽ ബേസ് റേറ്റ് 0.75 ശതമാനം വർദ്ധിപ്പിച്ചിരുന്നു.  ഇപ്പോൾ 3 ശതമാനമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ചിരിക്കുന്ന ബേസ്റേറ്റ്. നാളെ വീണ്ടും റേറ്റ് ഉയർത്തിയാൽ അത് തുടർച്ചയായ ഒൻപതാമത്തെ ബേസ് റേറ്റ് വർദ്ധനയാകും. ബ്രിട്ടണിലെ ഇൻഫ്ളേഷനെയും സാമ്പത്തിക മാന്ദ്യത്തെയും കണക്കിലെടുത്തു കൊണ്ടുള്ള തീരുമാനമാകും ബേസ് റേറ്റിൻ്റെ കാര്യത്തിൽ സ്വീകരിക്കുക എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

Other News