Sunday, 24 November 2024

സ്മാർട്ട് ഫോണുകളിലെ പിക്സൽ ബഗുകളെ കണ്ടെത്തുന്നവർക്ക് 1.5 മില്യൺ ഡോളർ പ്രതിഫലവുമായി ഗൂഗിൾ.

ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ കാണുന്ന പിക്സൽ ബഗുകളെ കണ്ടെത്തുന്നവർക്ക് വൻ പ്രതിഫലം നല്കുമെന്ന് ഗൂഗിൾ. ടൈറ്റൻ എം സെക്യൂരിറ്റി ചിപ്പിലെ ബഗുകളെ കണ്ടെത്തുന്നവർക്ക് 0.2 മുതൽ 1.5 മില്യൺ ഡോളർ വരെ റിവാർഡ് നല്കപ്പെടും. സ്മാർട്ട് ഫോണുകളിലെ ടൈറ്റൻ എം സെക്യൂരിറ്റി ചിപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റവും ബയോമെട്രിക് ഡീറ്റെയിൽസും ഭദ്രമായി സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഫോണുകൾ അൺലോക്ക് ചെയ്യുന്നത് ഈ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ്.

ആപ്പിൾ, ബുസ്ഫീഡ്, ഫേസ് ബുക്ക്, സാംസംഗ് എന്നിവ സുരക്ഷാവീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് തക്കതായ പ്രതിഫലം നല്കാറുണ്ട്. സെക്യൂരിറ്റി വീഴ്ച കണ്ടെത്തുന്നവർക്ക് 2015 ന് ശേഷം ഇതുവരെ 4 മില്യൺ ഡോളർ ഗൂഗിൾ പ്രതിഫലം നല്കിക്കഴിഞ്ഞു.

Other News