Monday, 23 December 2024

ഇംഗ്ലണ്ടിലെ നിരത്തുകളിൽ ഉറങ്ങുന്നവരെ സഹായിക്കാൻ സ്ട്രീറ്റ് മെൻ്റൽ ഹെൽത്ത് ടീമുകളെ വിന്യസിക്കാൻ എൻഎച്ച്എസ്

ഇംഗ്ലണ്ടിലെ നിരത്തുകളിൽ ഉറങ്ങുന്നവരെ സഹായിക്കാൻ സ്ട്രീറ്റ് മെൻ്റൽ ഹെൽത്ത് ടീമുകളെ ഡെവൺ മുതൽ ഡോൺകാസ്റ്റർ വരെയുള്ള ഇംഗ്ലീഷ് ലോക്കേഷനുകളിൽ എൻഎച്ച്എസ് വിന്യസിക്കും. ഭവനരഹിതരുടെ ബഡ്ജറ്റ്, കൗൺസിലുകൾ വെട്ടിക്കുറച്ചതിനാൽ നിരത്തുകളിൽ ഉറങ്ങുന്നവരുടെ വർദ്ധനവ് തടയാൻ 3.2 മില്യൺ പൗണ്ട് പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പതിനാല് ഔട്ട്‌റീച്ച് ടീമുകളാണ് കൂടുതൽ റഫ്  സ്ലീപ്പർമാരെ കൗൺസിലിംഗ്, മരുന്നുകൾ, മറ്റ് ചികിത്സകൾ എന്നിവ നൽകി സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ധൗത്യത്തിൻ്റെ പ്രാരംഭഘട്ടത്തിൽ ഉള്ളത്. തികച്ചും ഭീദിതമായ അനുഭവങ്ങളിലൂടെ കടന്നു പോയ ആളുകൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മെൻ്റൽ ഹെൽത്ത് ക്ലിനിക്കൽ നാഷണൽ ഡയറക്ടറായ പ്രൊഫ. ടിം കെൻഡാൽ പറഞ്ഞു.

ഏറ്റവും പുതിയ ഡാറ്റയനുസരിച്ച്, ലണ്ടനിലെ പുതിയ റഫ് സ്ലീപ്പർമാരിൽ 15% വാർഷിക വർദ്ധനവ് കാണിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ശരത്കാലത്തിൽ എടുത്ത ഇംഗ്ലണ്ട് വൈഡ് സ്നാപ്പ്ഷോട്ട് 26% വാർഷിക വർദ്ധനവാണ് വെളിപ്പെടുത്തിയത്. സമാന്തരവും ആഴത്തിലുള്ളതുമായ കൗൺസിൽ ബഡ്ജറ്റ്, ഹോംലെസ്സ് ബഡ്ജറ്റ് വെട്ടിക്കുറയ്ക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് 3.2 മില്യൺ പൗണ്ട് പദ്ധതി വരുന്നത്. ഇത് പ്രശ്നം കൂടുതൽ വഷളാക്കുമെന്നാണ് ചാരിറ്റികൾ കരുതുന്നത്. മുൻനിര ഓർഗനൈസേഷനുകളെ പ്രതിനിധീകരിക്കുന്ന ഹോംലെസ്സ് ലിങ്ക്, മെൻ്റൽ ഹെൽത്ത് സപ്പോർട്ടിനെ സ്വാഗതം ചെയ്യുകയും ഹോംലെസ്സ് ബഡ്ജറ്റ് വെട്ടിക്കുറയ്ക്കുന്നതിനെ വിമർശിക്കുകയും ചെയ്തു. എന്നാൽ, റഫ് സ്ലീപ്പേഴ്സിൻ്റെ പിന്തുണ കുറയ്ക്കുന്നത്, മെൻ്റൽ ഹെൽത്ത് സപ്പോർട്ടിൻ്റെ ആവശ്യകതയിലേക്ക് നയിക്കുമെന്ന് പോളിസി ഡയറക്ടർ സോഫി ബബിസ് അഭിപ്രായപ്പെട്ടു.

ഡെവോൺ കൗണ്ടി കൗൺസിൽ 1.5 മില്യൺ പൗണ്ട് അഡൽട്ട് ഹോംലെസ്സ്‌നെസ് പ്രിവൻഷൻ ഫണ്ട് വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. ഇത്  കൂടുതൽ 'വിനാശകരമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് എക്‌സെറ്ററിലെ വൈഎംസിഎ  മുന്നറിയിപ്പ് നൽകി. ഇത് റഫ് സ്ലീപിംഗ്, ആത്മഹത്യാ ചിന്തകൾ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം എന്നിവ വർദ്ധിപ്പിക്കുമെന്നും കൗൺസിലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെന്റ് കൗണ്ടി കൗൺസിൽ പ്രതിവർഷം 5.3 മില്യൺ പൗണ്ട് കെന്റ് ഹോംലെസ്സ് കണക്റ്റ് സർവീസ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. എൻഎച്ച്എസ്, മാനസികാരോഗ്യ സേവനങ്ങൾ, ജുഡീഷ്യറി എന്നിവയ്‌ക്ക് ഉണ്ടാകാവുന്ന ആഘാതം കണക്കിലെടുക്കുമ്പോൾ, ഇത് പൊതുമേഖലയ്ക്ക് £8m ചിലവുണ്ടാക്കുമെന്നാണ് ഹോംലെസ്‌നെസ് ചാരിറ്റിയായ പോർച്ച്ലൈറ്റ് വിലയിരുത്തുന്നത്.

പുതിയ എൻഎച്ച്എസ് ക്ലിനിക്കുകൾ, ഹള്ളിൽ വിജയിച്ച നിലവിലുള്ള ഒരു പദ്ധതിയെ വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ട്. ഒരു സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടുന്ന ഒരു ടീം കഴിഞ്ഞ മാസം മാത്രം 33 പുതിയ കേസുകളാണ് അവിടെ എടുത്തത്. വിഷാദം, ഉത്കണ്ഠ, പാനിക് ഡിസോർഡർ തുടങ്ങിയ സാധാരണ മാനസികാരോഗ്യ അവസ്ഥകൾ ഭവനരഹിതരായ ആളുകളിൽ ഇരട്ടിയിലധികവും സൈക്കോസിസ് കേസുകൾ 15 മടങ്ങും കൂടുതലാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ബ്രെന്റ്, വെസ്റ്റ്മിൻസ്റ്റർ, കാംഡൻ, സോമർസെറ്റ്, ഡെവൺ, മെഡ്‌വേ, സ്ലോ, വിൻഡ്‌സർ, മെയ്ഡൻഹെഡ്, പീറ്റർബറോ, ഗ്രേറ്റ് യാർമൗത്ത്, ഷ്രോപ്ഷെയർ, ടെൽഫോർഡ്, റെക്കിൻ, ഈസ്റ്റ് റൈഡിംഗ്, ഷെഫീൽഡ്, ഡോൺകാസ്റ്റർ, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിലാണ് പുതിയ ഔട്ട്റീച്ച് ടീമുകൾ സ്ഥാപിക്കുക.

റഫ് സ്ലീപ്പർമാർക്കുള്ള നിലവിലുള്ള പിന്തുണയ്‌ക്കൊപ്പം മെൻ്റൽ ഹെൽത്ത് കെയർ സപ്പോർട്ടും ഉണ്ടായിരിക്കുന്നതാണ്. ഭവനനിർമ്മാണ ഉപദേശം മുതൽ എൻഎച്ച്എസ് അപ്പോയിന്റ്‌മെന്റുകളിൽ പങ്കെടുക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിക്കാൻ കഴിയുന്ന ഒരു നിർദ്ദിഷ്‌ട കേസ് വർക്കർ, വൺ-ടു-വൺ പിന്തുണ ഉൾപ്പെടെ, ആവശ്യമുള്ളിടത്തോളം രോഗിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുമെന്ന് കെൻഡാൽ പറഞ്ഞു. തെരുവിൽ ഉറങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഹോംലെസ്‌നെസ് ചാരിറ്റി ക്രൈസിസ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ഡൗണി അഭിപ്രായപ്പെട്ടു. എൻഎച്ച്എസിലെ സ്പെഷ്യലിസ്റ്റ് ഹോംലെസ് ഹെൽത്ത് കെയർ സേവനങ്ങൾ ഉയർത്തുകയും സ്ഥിരമായ ധനസഹായം ലഭിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരോഗ്യ സംബന്ധമായ കാര്യങ്ങളാൽ ഭവനരഹിതരായ ആളുകൾക്ക്, ആവശ്യമായ സപ്പോർട്ട് നൽകികൊണ്ട് ഹൗസിംഗ് ഫസ്റ്റ് പോലുള്ള സ്ഥിരമായ ഭവന പരിഹാരങ്ങൾ പോലത്തെ ഒരു നിർദ്ദിഷ്ട പരിഹാരം ഗവൺമെൻ്റ് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Other News