Sunday, 24 November 2024

കുട്ടികളെ ചികിത്സിക്കാൻ എൻഎച്ച്എസിൽ ആവശ്യത്തിന് ബെഡുകളില്ല. ക്രിട്ടിക്കൽ കണ്ടീഷനിലുള്ള കുട്ടികൾക്ക് ഐ സി യുവിനായി വേക്കൻസിയുള്ള ട്രസ്റ്റുകൾക്കായി നെട്ടോട്ടം.

വിന്റർ വൈറസും ഇൻഫെക്ഷനും മൂലം അടിയന്തിര ചികിത്സ നൽകേണ്ട കുട്ടികളെ കിടത്താൻ ആവശ്യത്തിന് ഐസിയു ബെഡുകൾ ലഭിക്കാതെ എൻഎച്ച്എസിൽ പ്രതിസന്ധി രൂക്ഷമായി. പീഡിയാട്രിക് ഇൻറൻസീവ് കെയറിൽ സ്ഥലമില്ലാത്തതിനാൽ കുട്ടികളെ ദൂരസ്ഥലങ്ങളിലേയ്ക്ക് മാറ്റേണ്ട സ്ഥിതിയാണ്. ഫ്ളൂവും ബ്രീത്തിംഗ് പ്രോബ്ളങ്ങളും ഉള്ള കുട്ടികൾക്ക് ചിലപ്പോൾ വെന്റിലേറ്ററിന്റെ സപ്പോർട്ട് ആവശ്യമായി വരാറുണ്ട്.

കഴിഞ്ഞ ആഴ്ചകളിൽ ഇക്കാരണങ്ങളാൽ കുട്ടികളെ മിഡ്ലാൻഡ്സിൽ നിന്ന് ഷെഫീൽഡിലേയ്ക്കും ലണ്ടനിൽ നിന്ന് കേംബ്രിഡ്ജിലേയ്ക്കും ഇങ്ങനെ മാറ്റേണ്ടി വന്നിരുന്നു. പീഡിയാട്രിക് ഇൻറൻസീവ് കെയർ യൂണിറ്റിൽ ബെഡ് ഇല്ലാത്തതിനാൽ മിഡ്ലാൻഡ്സിലേയ്ക്ക് റഫർ ചെയ്യപ്പെട്ട കുട്ടികളെ സൗത്താംപ്ടൺ, ഷെഫീൽഡ്, ഓക്സ്ഫോർഡ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് അയയ്ക്കേണ്ടി വന്നതായി മിഡ്ലാൻഡ്സ് പീഡിയാട്രിക് ഇൻറൻസീവ് കെയറിലെ ഒരു ഡോക്ടർ വ്യക്തമാക്കി. ബെഡിനു പുറമേ നഴ്സുമാരുടെയും സ്കിൽഡ് ഡോക്ടർമാരുടെയും അഭാവം സ്ഥിതി വഷളാക്കുന്നു.

Other News