Sunday, 24 November 2024

ഡിമൻഷ്യ രോഗികൾക്കായി പ്രീ ഫാബ്രിക്കേറ്റഡ് ഹോമുകൾ വരുന്നു. ഓട്ടോമാറ്റിക് ഡോറും വീൽചെയർ സൗകര്യവും ഇതിൽ ലഭ്യമാകും.

ബ്രിട്ടണിൽ ഡിമൻഷ്യ രോഗികൾക്കായി പ്രീ ഫാബ്രിക്കേറ്റഡ് ഹോമുകൾ വരുന്നു. ഓട്ടോമാറ്റിക് ഡോറും വീൽചെയർ സൗകര്യവും ഇതിൽ ലഭ്യമാകും. അടുത്ത രണ്ട് ദശാബ്ദത്തിൽ ബ്രിട്ടണിലെ ഡിമൻഷ്യ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടണിലെ ഹൗസിംഗ് ഷോർട്ടേജ് പരിഹരിക്കാനാണ് പ്രീ ഫാബ്രിക്കേറ്റഡ് അപ്പാർട്ട്മെൻറുകൾ എന്ന സങ്കല്പം ബ്രിട്ടണിൽ നടപ്പിലാക്കിയത്.

പ്രീ ഫാബ്രിക്കേറ്റഡ് ഹോം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് സ്വീഡിഷ് ഫർണിച്ചർ ഭീമനായ ഐക്കിയയുടെ സ്ഥാപകനായ ഇംഗ് വാർ കാംമ്‌ റാഡ് ആയിരുന്നു. ബോൾകോക്ക് എന്ന കമ്പനിയാണ് പുതിയ പദ്ധതി ബ്രിട്ടണിൽ നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബ്രിസ്റ്റോൾ, സ്വിൻഡൻ കൗൺസിലികളുമായി ഇവർ ചർച്ച നടത്തിക്കഴിഞ്ഞു. കമ്യൂണൽ ഗാർഡന്റെ അന്തരീക്ഷമൊരുക്കി പിക്നിക്ക്, ബാർബിക്യൂ സൗകര്യങ്ങളോടെയാണ് ഇവ സ്ഥാപിക്കുന്നത്. ഡിമൻഷ്യ ഉള്ളവർക്കായി. അഡ്ജസ്റ്റബിൾ വാഷ് ബേസിൻ, ഹീറ്റ് സെൻസറുകൾ, ബാത്ത് റൂമിൽ അലാം ബട്ടണുകൾ എന്നിവയും ഉണ്ടാകും.

Other News