Saturday, 21 September 2024

ടെഹ്റാനിൽ യുക്രേനിയൻ ബോയിംഗ് 737 തകർന്നുവീണു. 176 മരണം. മരിച്ചവരിൽ 3 ബ്രിട്ടീഷ് പൗരന്മാരും.

യുക്രെനിയൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 737 പാസഞ്ചർ ഫ്ളൈറ്റ് തകർന്ന് 176 പേർ മരിച്ചു. ഇറാനിലെ ടെഹ്റാനിൽ ആണ് വിമാനം തകർന്നു വീണത്. ടേക്ക് ഓഫ് ചെയ്ത് 3 മിനുട്ടിനുള്ളിൽ കൃഷി പ്രദേശത്തേയ്ക്ക് അഗ്നിഗോളമായി പതിക്കുകയായിരുന്നു. 168 യാത്രക്കാരും 9 ക്രൂ മെമ്പേഴ്സും ഉണ്ടായിരുന്നതിൽ ആരും രക്ഷപെട്ടില്ല. 82 ഇറാനികളും 63 കനേഡിയൻസും 3 ബ്രിട്ടീഷുകാരും 11 യുക്രേനിയൻസും 10 സ്വീഡിഷുകാരും 4 അഫ്ഗാനികൾ, 4 ജർമ്മൻകാരും ഇതിൽ യാത്ര ചെയ്തിരുന്നു.

എഞ്ചിൻ തകരാറിനെ തുടർന്നാണ് ബോയിംഗ്‌ വിമാനം തകർന്നതെന്ന് യുക്രെനിയൻ എംബസി അറിയിച്ചു. നാലു വർഷം പഴക്കമുള്ള ഫ്ളൈറ്റ് അതിന്റെ എല്ലാ സാങ്കേതിക പരിശോധനകളും രണ്ടു ദിവസം മുമ്പ് പൂർത്തീകരിച്ചിരുന്നു. 
 

Other News