Saturday, 21 September 2024

കൊറോണ വൈറസ് ബാധ സംശയം മൂലം ആറുപേരെ യുകെയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചൈനീസ് സ്റ്റുഡൻറുകളുടെ സാന്നിധ്യമുള്ള യൂണിവേഴ്സിറ്റികളും നിരീക്ഷണത്തിൽ.

കൊറോണ വൈറസ് ബാധ സംശയം മൂലം ആറുപേരെ യുകെയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നോർത്തേൺ അയർലണ്ടിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ ഒരാളും സ്കോട്ട്ലണ്ടിൽ അഞ്ചുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരാൾക്ക് കടുത്ത പനി ബാധിച്ചിട്ടുണ്ട്. എന്നാൽ ഇത് കൊറോണ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവർ എല്ലാവരും ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്ന് യുകെയിൽ എത്തിയവരാണെന്ന് കരുതുന്നു.

ഇതിനിടെ ചൈനീസ് സ്റ്റുഡൻറുകളുടെ സാന്നിധ്യമുള്ള യുകെ യൂണിവേഴ്സിറ്റികളും നിരീക്ഷണത്തിലാണ്. യുകെയിലെ സ്റ്റുഡൻറുകളും സ്റ്റാഫും ചൈനയിലേയ്ക്കും അവിടെ നിന്ന് യുകെയിലേയ്ക്കും കോഴ്സുകൾക്കായി യാത്ര ചെയ്യാറുള്ളതിനാൽ വൈറസ് ബാധയുമായി സാമ്യമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മെഡിക്കൽ അഡ് വൈസ് തേടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

യുകെയിൽ നിന്ന് വൈറസ് ബാധയുള്ള ചൈനീസ് സിറ്റികളിലേയ്ക്ക് യാത്ര ചെയ്ത സ്റ്റുഡൻറുകൾ തങ്ങളുടെ ജി.പിയെ ഫോണിലൂടെ കോണ്ടാക്ട് ചെയ്യണമെന്നും തിരക്കേറിയ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്നും കൂടെത്താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നല്കണമെന്നും ഡൺടി യൂണിവേഴ്സിറ്റി ഇമെയിലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Other News