Sunday, 24 November 2024

തെരുവുകളിൽ ഉറങ്ങുന്നവർക്ക്‌ ഇനി പുതിയ പ്രതീക്ഷ; 236 മില്യൺ പൗണ്ട് ധനസഹായം വാഗ്ദാനം ചെയ്ത് ഗവൺമെന്റ്

തെരുവുകളിൽ ഉറങ്ങുന്നവരോ ഭവനരഹിതരാകാൻ സാധ്യതയുള്ളവരോ ആയ 6,000 പേർക്ക് താമസസൗകര്യം കണ്ടെത്തുന്നതിനു വേണ്ടി 236 മില്യൺ പൗണ്ട് ധനസഹായം ഗവൺമെന്റ് വാഗ്ദാനം ചെയ്തു. ഭവനരഹിതരാകാനുള്ള കാരണങ്ങൾ അവലോകനം ചെയ്യുന്നതിനൊപ്പം ധനസഹായവും പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ലണ്ടനിലെ തെരുവിൽ ഉറങ്ങുന്നവരുടെ എണ്ണത്തിൽ 18% വർധനയുണ്ടായി, 8,855 പേർ തലസ്ഥാനത്ത് തെരുവുകളിൽ രാത്രി ചെലവഴിക്കുന്നതായി കണ്ടെത്തി.

ഭവനരഹിതർക്കു വേണ്ടിയും സാമൂഹ്യക്ഷേമത്തിനും വേണ്ടിയും വിവിധ പ്രവർത്തനങ്ങൾ നടത്തി മുൻപരിചയമുള്ള ഉയർന്ന ഉദ്യോഗസ്ഥയായ ലൂയിസ് കേസിയുടെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതി നടപ്പാക്കുക. ബോറിസ് ജോൺസന്റെ ഹോം ലെസ് ചാരിറ്റി സന്ദർശനത്തിന് മുൻപാണ് ഭവനരഹിതർക്ക് പിന്തുണയും സുരക്ഷിതമായ താമസസൗകര്യം വാഗ്ദാനം ചെയ്യുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഭവനരഹിതർക്ക്‌ താത്കാലിക അഭയം കൊടുക്കുന്നതിനല്ല മുൻഗണന എന്നും പകരം സുരക്ഷിതമായും സ്ഥിരമായും താമസിക്കാൻ പറ്റുന്ന ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതിനാണെന്ന് പ്രാധാന്യം നല്കേണ്ടതെന്നും ഹോം ലെസ് ചാരിറ്റിയായ ഷെൽട്ടറിന്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റ് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് ഭവനരഹിതരുടെ ജീവിതം പുനർനിർമ്മാണം ചെയ്യാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ പ്രതിജ്ഞാബദ്ധനാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. തെരുവുകളിൽ ഉറങ്ങുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിന് ഏകോപിത പരിശ്രമം ആവശ്യമാണ്.

XAVIERS CHARTERED CERTIFIED ACCOUNTATNS AND REGISTERED AUDITORS

 

Other News