Monday, 23 December 2024

കൊറോണ വൈറസിനെ നേരിടാൻ എൻഎച്ച്എസ് സജ്ജമെന്ന് ബോറിസ്. കോബ്രാ മീറ്റിംഗിൻ്റെ തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

യുകെയിൽ മൊത്തം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇൻഫെക്ഷനുകളുടെ എണ്ണം 39 ആയി ഉയർന്നു. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേർത്ത കോബ്രാ മീറ്റിംഗിൻ്റെ തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കും. കൊറോണ വൈറസിനെ നേരിടാൻ എൻഎച്ച്എസ് സജ്ജമെന്ന് ബോറിസ് പറഞ്ഞു. രോഗവ്യാപനം തടയാൻ ആവശ്യമായ മുൻകരുതലുകൾ എമർജൻസി മീറ്റിംഗിൽ തീരുമാനമായതായി അദ്ദേഹം വ്യക്തമാക്കി. സയൻറിഫ് തെളിവുകളുടെയും വിദഗ്ദ ഉപദേശത്തിൻ്റെയും അടിസ്ഥാനത്തിൽ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകൾ ഉത്തരവാദിത്വത്തോടെ നടപ്പാക്കാൻ നിർദ്ദേശം നല്കിക്കഴിഞ്ഞു.

ആവശ്യമെങ്കിൽ രോഗ ബാധിത പ്രദേശങ്ങൾ ലോക്ക് ഡൗൺ ചെയ്യുന്നത് പരിഗണിക്കാൻ സാധ്യതയുണ്ട്. എന്നാൽ തത്ക്കാലം സ്കൂളുകൾ അടയ്ക്കാൻ പദ്ധതിയില്ല. ആറു രാജ്യങ്ങളുടെ റഗ്ബിയിലെ ശനിയാഴ്ചയുള്ള ഇംഗ്ലണ്ട്-വെയിൽസ് മത്സരം മാറ്റിവയ്ക്കില്ല. ടെനറിഫിൽ ഹോട്ടലിൽ അകപ്പെട്ട ബ്രിട്ടീഷ് പൗരന്മാർ യുകെയിലേയ്ക്ക് പ്രത്യേക ഫ്ളൈറ്റിൽ തിരിച്ചിട്ടുണ്ട്. ഇവർ ബ്രിട്ടണിൽ എത്തിയാൽ 14 ദിവസം ഐസൊലേഷനിൽ ആയിരിക്കും.

 

 XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

 

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News