Thursday, 19 September 2024

ബ്രിട്ടണിൽ 3.5 മില്യൺ ആൻറിബോഡി ടെസ്റ്റ് കിറ്റുകൾ ലഭ്യമായി. മിൽട്ടൺ കീൻസിൽ ടെസ്റ്റ് സെൻ്റർ തുറക്കും. ലണ്ടനിലെ താത്കാലിക ഹോസ്പിറ്റലും ഉടൻ തുറന്നേക്കും.

ബ്രിട്ടണിൽ കൊറോണ വൈറസ് പരിശോധനയ്ക്കായി 3.5 മില്യൺ ആൻറിബോഡി ടെസ്റ്റ് കിറ്റുകൾ ലഭ്യമായി. ഇതിനായി മിൽട്ടൺ കീൻസിൽ ടെസ്റ്റ് സെൻ്റർ തുറക്കും. എന്നു മുതലാണ് ആൻ്റിബോഡി ടെസ്റ്റിംഗ് തുടങ്ങുകയെന്ന് വ്യക്തമല്ല. കൊറോണ വൈറസ് ഇൻഫെക്ഷൻ ബാധിച്ചിരുന്നോ എന്ന് ഈ ടെസ്റ്റിലൂടെ അറിയാൻ കഴിയും. അത് തെളിയിക്കാൻ കഴിഞ്ഞാൽ കൊറോണ പ്രതിരോധ ശേഷി ലഭിച്ചവർക്ക് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാനാവും. കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്കും ഡോക്ടർമാർക്കും ഈ ടെസ്റ്റ് പ്രയോജനപ്പെടും.

ലണ്ടനിലെ കൊറോണ രോഗികൾക്കായുള്ള താത്കാലിക ഹോസ്പിറ്റൽ ഉടൻ തുറന്നേക്കും. ലണ്ടനിൽ 4,000 ബെഡിൻ്റെ താത്കാലിക ഹോസ്പിറ്റൽ തുറക്കാനാണ് നടപടി തുടങ്ങിയത്. ലണ്ടനിലെ എക്സൽ സെൻ്ററിനെ ഹോസ്പിറ്റലായി മാറ്റാനാണ് നിർദ്ദേശം. മിനിസ്ട്രി ഓഫ് ഡിഫൻസിൻ്റെ ടീം ഇതിനായി സ്ഥലം സന്ദർശിച്ചു. ഹോസ്പിറ്റൽ സജ്ജമായാലും എൻ എച്ച് എസ് സ്റ്റാഫിനെ നല്കണം. ആദ്യം 500 ബെഡുകളോടെ പ്രവർത്തനം തുടങ്ങുമെന്നാണ് അറിയുന്നത്.

Other News