Thursday, 21 November 2024

ബ്രിട്ടീഷ് ഗ്യാസിന്റെ പ്രീ - പേയ്മെന്റ് മീറ്ററുകളുടെ മിനിമം ടോപ്പ് അപ്പ് ഇനി മുതൽ അഞ്ചു പൗണ്ടാക്കി. പുതിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ജനുവരി ഒന്നു മുതൽ ബ്രിട്ടീഷ് ഗ്യാസിന്റെ പേ ആസ് യു ഗോ മീറ്ററുകളിൽ ഒരു പൗണ്ടിന്റെ ടോപ്പ് അപ്പ് നിർത്തലാക്കി. മിനിമം അഞ്ചു പൗണ്ടിന്റെ ടോപ്പ് അപ്പ് ഇനി മുതൽ ചെയ്യണം. യുകെയിൽ കുറഞ്ഞ വരുമാനക്കാരായവർ മിക്കപ്പോഴും ചെറിയ തുകയ്ക്കാണ് ഗ്യാസ്, ഇലക്ട്രിക് മീറ്റുകൾക്ക് പേ ചെയ്യുന്നത്.

യുകെയിൽ അഞ്ച് മില്യൺ വീടുകളിൽ പ്രീപെയ്മെൻറ് മീറ്ററുകൾ ഉണ്ട്. എന്നാൽ ഇവ ടോപ്പ് അപ്പ് ചെയ്യാനുള്ള ടെർമിനലുകളുടെ എണ്ണത്തിലും കമ്പനികൾ കുറവ് വരുത്തിയിട്ടുണ്ട്. 4000 ലേറെ ടെർമിനലുകൾ കുറച്ച് ടോപ്പ് അപ്പിനുള്ള സൗകര്യം പേസോണിലും പോസ്റ്റ് ഓഫീസിലുമായി പരിമിതപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്വം മറന്നുള്ള നയങ്ങളാണ് ബ്രിട്ടീഷ് ഗ്യാസ് പിന്തുടരുന്നതെന്ന് വിവിധ ചാരിറ്റി സംഘടനകൾ വിമർശനം ഉന്നയിച്ചു. കുറഞ്ഞ വരുമാനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളിൽ പുനരാലോചന ഉണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Other News