Monday, 23 December 2024

യുകെയിലെ  ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ വിശുദ്ധവാര കർമങ്ങൾ ഓൺലൈൻ സാങ്കേതിക വിദ്യയിലൂടെ

Fr. George Thomas Chelackal

കൊറോണ വൈറസ് എന്ന പകർച്ച വ്യാധി ഏവരുടെയും ജീവനേയും ജീവിതങ്ങളെയും ആശങ്കാകുലരാക്കുന്ന ഈ വേളയിൽ പ്രാർത്ഥനയുടെയും പരിത്യാഗത്തിൻറെയും നാളുകളായ നോമ്പുകാലം സാങ്കേതികവിദ്യ അതിൻ്റെ പൂർണതയിൽ ഉപയോഗിച്ചുകൊണ്ട്  യുകെയിലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയം മാതൃകയാകുന്നു. ഇടവക അംഗങ്ങൾക്ക് വിശുദ്ധ കുർബാനയും വിശുദ്ധവാര കർമങ്ങളും മുടക്കം കൂടാതെ ഫേസ്ബുക്ക് ലൈവ് എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാവിലെയും വൈകുന്നേരവും അർപ്പിക്കപ്പെടുന്നു. നോട്ടിങ്ഹാം രൂപത അംഗങ്ങളായ തദ്ദേശീയരായ വിശ്വാസികൾക്ക് വൈകുന്നേരം ഇംഗ്ലീഷ് ഭാഷയിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനകളും ഫേസ്ബുക് പേജിൽ കൂടി തരപ്പെടുത്തിയിരിക്കുന്നു. നോട്ടിങ് രൂപതയിലെ മറ്റ് ഇടവകകളും ലെസ്റ്റർ മോഡൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നു.

ദേവാലയങ്ങൾ അടഞ്ഞു കിടക്കുന്ന ഈ വേളയിൽ സർക്കാരിൻ്റ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്‌ ഇടവകയിലെ പ്രിസ്ബിറ്ററി കുർബാനയ്ക്കായി ഒരുക്കിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസം അതിൻ്റെ ആഴത്തിൽ അനുഭവഭേദ്യമാകേണ്ട  വിശുദ്ധവാര നാളുകളിൽ അവ എല്ലാ അർത്ഥത്തിലും ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയിരിക്കുന്ന ഈ സംഭരംഭത്തിനു ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽനിന്ന്  വൻ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി സമർപ്പിച്ച ഡൗറി ഓഫ് മേരി പ്രാർത്ഥനകളിലും, വിശുദ്ധ ബലിയിലും തദ്ദേശീയരായ  അനേകം വിശ്വാസികൾ പങ്കെടുക്കുകയുണ്ടായി. വിശുദ്ധവാര കർമങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ  ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക 


Malayalm  - www.facebook.com/gchelackal
English - www.motherofgodleicester.co.uk


Other News