Saturday, 23 November 2024

സിഖുകാരനായ യുകെയിലെ ആദ്യ ആക്സിഡൻ്റ് ആൻഡ് എമർജൻസി കൺസൾട്ടൻ്റ് കോവിഡ് ബാധിച്ച് മരിച്ചു. മഞ്ജീത് സിംഗ് റിയാറ്റ് ജോലി ചെയ്തിരുന്നത് റോയൽ ഡെർബി ഹോസ്പിറ്റലിൽ

കോവിഡ് ബാധിച്ച് 52 കാരനായ എൻഎച്ച്എസ് കൺസൾട്ടൻ്റ് മരണമടഞ്ഞു. റോയൽ ഡെർബി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മഞ്ജീത് സിംഗ് റിയാറ്റ് ഇന്നലെയാണ് രോഗത്തിന് കീഴടങ്ങിയത്. സിഖുകാരനായ യുകെയിലെ ആദ്യ ആക്സിഡൻ്റ് ആൻഡ് എമർജൻസി കൺസൾട്ടൻ്റ് ആയിരുന്നു അദ്ദേഹം. സമുദായത്തിലും സുഹൃത്തുക്കളുടെ ഇടയിലും ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു വ്യക്തിത്വമായിരുന്നു മഞ്ജീത് സിംഗ് റിയാറ്റ്. അദ്ദേഹത്തിന് ഭാര്യയും രണ്ട് പുത്രന്മാരുമുണ്ട്.

എമർജൻസി മെഡിസിനിൽ ദേശീയ തലത്തിൽ തന്നെ അറിയപ്പെട്ടിരുന്ന പ്രതിഭയായിരുന്നു മഞ്ജീത് സിംഗ് റിയാറ്റ് എന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ഡെർബി ആൻഡ് ബർട്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ ചീഫ് എക്സിക്യൂട്ടീവായ ഗാവിൻ ബോയ്ൽ പറഞ്ഞു. ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് 1992 ലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ലെസ്റ്റർ റോയൽ ഇൻഫർമറിയിലും ലിങ്കൺ കൗണ്ടി ഹോസ്പിറ്റലിലും അദ്ദേഹം എമർജൻസി മെഡിസിനിൽ പരിശീലനം നടത്തി. 2003 ൽ ഡെർബി റോയൽ ഇൻഫർമറിയിൽ കൺസൾട്ടൻ്റായി അദ്ദേഹം ചേർന്നു. 2006 ൽ എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡ് ഓഫ് സർവീസ് ആയി മഞ്ജീത് സിംഗ് റിയാറ്റ് ചുമതലയേറ്റു. മെഡിക്കൽ അഡ് വൈസറി ആൻഡ് മെഡിക്കൽ സ്റ്റാഫിംഗ് കമ്മിറ്റികളുടെ ചെയർമാനായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.
 

Other News