Monday, 23 December 2024

ഇംഗ്ലണ്ടിൽ സ്കൂളുകൾ ഇന്നു മുതൽ ഭാഗികമായി തുറക്കും. ടൈ, ബ്ളേയ്സർ, ഹാറ്റ്, ബാഗ് എന്നിവ ഒഴിവാക്കാനും നിർദ്ദേശം

ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിൽ സ്കൂളുകളുടെ പ്രവർത്തനം ഇന്നു മുതൽ ഭാഗികമായി പുനരാരംഭിക്കും. റിസപ്ഷൻ, ഇയർ 1, ഇയർ 6 എന്നീ ക്ലാസുകൾ ആരംഭിക്കാനാണ് അനുമതി നല്കിയിട്ടുള്ളത്. ടൈ, ബ്ളേയ്സർ, ബാഗ്, ഹാറ്റ് എന്നിവ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കുട്ടികൾ പി.ഇ കിറ്റ് ധരിച്ച് എത്തിയാൽ ചെയ്ഞ്ചിംഗ് റൂമുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്നതിനാൽ പല സ്കൂളുകളും യൂണിഫോം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. നിരവധി ലോക്കൽ കൗൺസിലുകളും ക്ലാസുകളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

ഇതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

1. സ്കൂളിൽ രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് 3.5 സ്ക്വയർ മീറ്ററും രണ്ടു വയസുള്ള കുട്ടികൾക്ക് 2.5 സ്ക്വയർ മീറ്ററും 3 - 5 വയസിനിടയിലുള്ള കുട്ടികൾക്ക് 2.3 മീറ്റർ സ്ക്വയറും സോഷ്യൽ സിസ്റ്റൻസിംഗ് ലഭിക്കുന്ന രീതിയിലുള്ള ക്രമീകരണം നടത്തണം.
2. കുട്ടികൾ സ്പർശിക്കുന്ന പ്രതലങ്ങൾ ദിവസത്തിൽ പല തവണ വൃത്തിയാക്കണം.
3. കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി ദിവസം മുഴുവനും തുടരാനുള്ള ഒരുക്കങ്ങൾ ചെയ്യണം
4. കുട്ടികളെ സ്കൂളിൽ നിന്ന് കളക്ട് ചെയ്യുമ്പോൾ ക്യൂ സിസ്റ്റം ഏർപ്പെടുത്തണം
5. ക്ലാസ് റൂമുകളിൽ ഡിവൈഡറുകൾ ആവശ്യമെങ്കിൽ ഉപയോഗിക്കണം. ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുള്ള സോഫ്റ്റ് ടോയികൾ അടക്കമുള്ളവ നീക്കം ചെയ്യണം
6. രോഗലക്ഷണങ്ങളുള്ള കുട്ടികളും സ്റ്റാഫുകളും സ്കൂളിൽ വരുന്നത് ഒഴിവാക്കണം.
7. കുട്ടികളും സ്റ്റാഫുകളും കഴിയുന്നത്ര സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം
8. ക്ലാസുകളിൽ ഡിസ്പോസബിൾ ടിഷ്യൂ ആവശ്യത്തിന് ലഭ്യമാക്കണം. ക്യാച്ച് ഇറ്റ്, ബിൻ ഇറ്റ്, കിൽ ഇറ്റ് പോളിസി നടപ്പാക്കണം.
9. ക്ലാസുകളുടെ ഡോറിൽ തന്നെ കുട്ടികളെ കളക്ട് ചെയ്യാൻ സജ്ജീകരണം ഒരുക്കണം
10. വിസിറ്റേഴ്സിൻ്റെ എണ്ണത്തിൽ നിയന്ത്രണം വരുത്തണം. ആവശ്യത്തിനു വെൻറിലേഷൻ ലഭിക്കുന്നതിനായി വിൻഡോകൾ തുറന്നു വയ്ക്കണം
11. കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട പോളിസി ഓരോ സ്കൂളും തയ്യാറാക്കണം.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News