Thursday, 19 September 2024

മാർച്ച് 23 ന് ശേഷം ആദ്യമായി യുകെയിലെ മരണസംഖ്യ ഇരട്ട സംഖ്യയിലേയ്ക്ക് താഴ്ന്നു. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല

കഴിഞ്ഞ 24 മണിക്കൂർ പുതിയതായി യുകെയിൽ 77 കൊറോണ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. മാർച്ച് 23 ന് ശേഷം ആദ്യമായിട്ടാണ് യുകെയിലെ മരണസംഖ്യ ഇരട്ടയക്കത്തിലേയ്ക്ക് താഴുന്നത്. വീക്കെൻഡിൽ സാധാരണ നിലയിൽ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ വീക്ക് ഡെയ്സിനെ അപേക്ഷിച്ച് കുറവാണ്. എങ്കിൽത്തന്നെയും യുകെയിലെ മരണസംഖ്യയിൽ ക്രമാനുഗതമായ കുറവ് ഉണ്ടാകുന്നുവെന്നത് ശുഭസൂചനയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം ഇനിയുമേറെ മുന്നോട്ട് പോവേണ്ടിയിരിക്കുന്നുവെന്ന് ഗവൺമെൻ്റിൻ്റെ സയൻ്റിഫിക് അഡ്വൈസർമാർ കരുതുന്നു.

യുകെയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിരോധ രീതികളിൽ ഇളവു വരുത്തുന്നത് ഗുണം ചെയ്യില്ലെന്ന് പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു. ഇൻഫെക്ഷൻ നിരക്ക് വർദ്ധിക്കാനിത് ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇത്രയും ജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നെന്ന് പ്രഫസർ ജോൺ സൂചിപ്പിച്ചു.

യുകെയിൽ കൊറോണയുമായി ബന്ധപ്പെട്ട 40,542 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ട് 72 മരണങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്തപ്പോൾ വെയിൽസിൽ 5 മരണങ്ങൾ കൂടി ഉണ്ടായി. ഇതിന് മുമ്പ് മാർച്ച് 23 ന് 74 മരണങ്ങൾ ഉണ്ടായതായിരുന്നു ഇതിനു മുൻപ് ഇരട്ടയക്കത്തിലുള്ള അവസാന ഡെയ്ലി റിപ്പോർട്ടിംഗ്‌ ഫിഗർ.

Other News