Friday, 22 November 2024

ന്യൂനപക്ഷ വിഭാഗങ്ങളിൽ കൂടുതൽ കൊറോണ മരണങ്ങൾ ഉണ്ടായതിൽ വർഗ്ഗ വിവേചനത്തിനും സാമൂഹിക അസമത്വത്തിനും പങ്കുണ്ടാകാമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ റിപ്പോർട്ടിൽ പരാമർശമുള്ളതായി സൂചന

ന്യൂനപക്ഷ വിഭാഗങ്ങളിൽ കൂടുതൽ കൊറോണ മരണങ്ങൾ ഉണ്ടായതിൽ വർഗ്ഗ വിവേചനത്തിനും സാമൂഹിക അസമത്വത്തിനും പങ്കുണ്ടാകാമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ റിപ്പോർട്ടിൽ പരാമർശമുള്ളതായി സൂചനയുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ മരണമടഞ്ഞവരിൽ കൂടുതലും ഏഷ്യൻ എത്നിക് മൈനോറിറ്റി വിഭാഗത്തിൽ പെട്ടവരാണെന്നതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വർഗ്ഗ വിവേചനവും സാമൂഹിക അസമത്വവും കാലാകാലങ്ങളായി നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ കൂടുതൽ പരിരക്ഷ ആവശ്യപ്പെടാനോ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾക്കായി വാദിക്കാനോ മുന്നോട്ട് വരാത്തത് ദോഷകരമായി ഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൈനോറിറ്റി വിഭാഗങ്ങൾക്കിടയിൽ ഉണ്ടായ മരണങ്ങളിൽ തികഞ്ഞ അമർഷമാണ് കമ്മ്യൂണിറ്റികളിൽ നിലനിൽക്കുന്നത്. ഉണ്ടായ തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ലെങ്കിൽ ഭാവിയിലും ഇതേ തരത്തിലുള്ള ദൂഷ്യ ഫലങ്ങൾ ഉണ്ടായേക്കാമെന്ന് കമ്മ്യൂണിറ്റികൾ ഭയപ്പെടുന്നുണ്ട്. ബ്ളാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി കമ്യൂണിറ്റിയിൽ നിന്നുള്ളവർക്ക് ജോലി സ്ഥലങ്ങളിൽ റിസ്ക് അസസ്മെൻറ് നടത്തണമെന്നും ഹെൽത്ത് സെക്ടറിൽ കൂടുതൽ പരിഗണനയും പ്രാതിനിധ്യവും ഉറപ്പുവരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

Other News