Thursday, 19 September 2024

ഇൻകം ടാക്സിൻ്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഫസ്റ്റ് ടൈം ബയേഴ്സിന് വീടുവാങ്ങാൻ 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല

ബ്രിട്ടീഷ് ചാൻസലർ ക്വാസി കാർട്ടെംഗ് എമർജൻസി മിനി ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചു. ഇൻകം ടാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി ഇനങ്ങളിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇൻകം ടാക്സിൻ്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഒരു പെന്നിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഈ ഇളവ് ഏപ്രിൽ 2023 മുതൽ നടപ്പിൽ വരും. ഫസ്റ്റ് ടൈം ബയേഴ്സിന് വീടുവാങ്ങാൻ 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിലിത് 300,000 പൗണ്ടായിരുന്നു. ഇത് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 125,000 പൗണ്ട് വരെയുള്ള പ്രോപ്പർട്ടി വാല്യൂവിന് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. ഇത് മിനി ബഡ്ജറ്റ് പ്രകാരം 250,000 പൗണ്ടായി ഉയർത്തിയിട്ടുണ്ട്.

150,000 പൗണ്ടിനുമേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്ക് എടുത്തു കളഞ്ഞു. കോർപ്പറേഷൻ ടാക്സ് 19 ൽ നിന്നും 25 ശതമാനത്തിലേയ്ക്ക് ഉയർത്താനുള്ള നീക്കം ഉപേക്ഷിച്ചു. നാഷണൽ ഇൻഷുറൻസിൽ വരുത്തിയ 1.25 ശതമാനം വർദ്ധന നവംബർ 6 മുതൽ നിർത്തലാക്കും. ബാങ്കേഴ്സ് ബോണസിൽ ഏർപ്പെടുത്തിയിരുന്ന ക്യാപ്പ് ഒഴിവാക്കി.

ബിയർ, വൈൻ, സ്പിരിറ്റ് എന്നിവയുടെ ഡ്യൂട്ടി വർദ്ധിപ്പിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ഓവർസീസ് വിസിറ്റേഴ്സിന് വാറ്റ് ഫ്രീ ഷോപ്പിംഗ് നടപ്പാക്കുമെന്നും ചാൻസലർ പ്രഖ്യാപിച്ചു.

Other News