Thursday, 21 November 2024

കൊറോണ വൈറസ് ചികിത്സയിൽ ബ്രേക്ക് ത്രൂവുമായി ബ്രിട്ടീഷ് സയൻ്റിസ്റ്റുകൾ. ഡെക്സാമെത്തസോൺ സ്റ്റീറോയ്ഡ് ഡ്രഗ് ഫലപ്രദമെന്ന് കണ്ടെത്തി

കൊറോണ വൈറസ് ചികിത്സയിൽ ഡെക്സാമെത്തസോൺ സ്റ്റീറോയ്ഡ് ഡ്രഗ് ഫലപ്രദമെന്ന് കണ്ടെത്തിയതായി ബ്രിട്ടീഷ് സയൻ്റിസ്റ്റുകൾ വെളിപ്പെടുത്തി. വില കുറഞ്ഞതും സാധാരണ ലഭ്യവുമായ ഈ ഡ്രഗ് 5 പൗണ്ട് മാത്രമാണ് വില. ഈ ഡ്രഗ് ഉപയോഗിച്ചാൽ വെൻ്റിലേറ്ററിലുള്ള പേഷ്യൻ്റുകളും ഓക്സിജൻ നല്കുന്ന പേഷ്യൻ്റുകളും സാധാരണ നിലയിലേയ്ക്ക് മടങ്ങാനുള്ള സാധ്യത വർദ്ധിപ്പിക്കും.

കോവിഡ് 19 ന് ചികിത്സ കണ്ടെത്താനുള്ള ശ്രമത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നാഴികക്കല്ലാണ് ഇതെന്ന് ഇംഗ്ലണ്ടിൻ്റെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. ഈ ഡ്രഗ് കൊറോണ വൈറസ് ആരംഭിച്ച സമയത്ത് ഇംഗ്ലണ്ടിൽ ഉപയോഗിച്ചിരുന്നെങ്കിൽ 4000 മുതൽ 5000 വരെ ജീവനുകളുടെ നഷ്ടം ഒഴിവാക്കാമായിരുന്നെന്നാണ് പഠനം പറയുന്നത്. 60 വർഷത്തോളമായി ഉപയോഗത്തിലുള്ള ഈ ഡ്രഗ് ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിനായിട്ടാണ് സാധാരണ ഉപയോഗികുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സയൻ്റിസ്റ്റുകളാണ് ട്രയലിന് നേതൃത്വം നല്കിയത്.

Other News