Friday, 22 November 2024

ആയിരങ്ങൾ ബീച്ചിലേയ്ക്കൊഴുകി. വീടുകളിലേയ്ക്ക് മടങ്ങാൻ പോലീസ് നിർദ്ദേശം. ബോൺമൗത്തിൽ മേജർ ഇൻസിഡൻ്റ് പ്രഖ്യാപിച്ചു

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ബ്രിട്ടണിലെ ബീച്ചുകളിലേയ്ക്ക് ഇന്ന് ആയിരങ്ങൾ ഒഴുകിയെത്തി. ഹീറ്റ് വേവിനേത്തുടർന്നുണ്ടായ ചൂടുള്ള അന്തരീക്ഷം ആഘോഷമാക്കാൻ നിരവധി പേരാണ് കുടുംബm സമേതം അടുത്തുള്ള ബീച്ചുകളിൽ സമയം ചെലവഴിക്കാൻ എത്തിയത്. ബോൺമൗത്തിൽ ഇതേത്തുടർന്ന് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ബീച്ചിലുള്ളവരോട് വീടുകളിലേയ്ക്ക് മടങ്ങാൻ പോലീസ് നിർദ്ദേശിച്ചു. ജന ബാഹുല്യം നിമിത്തം സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ എമർജൻസി വിഭാഗങ്ങൾക്ക് സാധിക്കാതെ വന്നതിനേത്തുടർന്നാണ് പോലീസിൻ്റെ നടപടി.

അനധികൃതമായി പാർക്ക് ചെയ്തതിന് 558 ഫൈനുകൾ ഇവിടെ ഇന്ന് ഇഷ്യൂ ചെയ്തിട്ടുണ്ട്. വൻ ട്രാഫിക് ജാം റോഡുകളിലുണ്ടായി. പൊതുസ്ഥലങ്ങളിൽ നിന്ന് 33 ടൺ വേയ്സ്റ്റ് ഇന്ന് നീക്കം ചെയ്തു. പലയിടങ്ങളിലും ആൽക്കഹോളിൻ്റെ അമിതമായ ഉപയോഗം ഉണ്ടാവുകയും കൈയാങ്കളിയും റിപ്പോർട്ട് ചെയ്തു. ലോക്കൽ സംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ കാര്യങ്ങൾ കൈവിട്ടു പോയതായി ബോൺമൗത്ത് ക്രൈസ്റ്റ് ചർച്ച് ആൻഡ് പൂൾ കൗൺസിലുകൾ പറഞ്ഞു.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

 

Other News