കൈയടി മാത്രം മിച്ചം... നഴ്സുമാരുടെയും സോഷ്യൽ കെയർ വർക്കേഴ്സിൻ്റെയും ശമ്പള വർദ്ധന പാർലമെൻ്റിൽ ഡിബേറ്റ് ചെയ്യാൻ എത്തിയത് 20 ൽ താഴെ എം.പിമാർ മാത്രം
ബ്രിട്ടണിലെ നഴ്സുമാരുടെയും സോഷ്യൽ കെയർ വർക്കേഴ്സിൻ്റെയും ശമ്പള വർദ്ധന സംബന്ധിച്ച് ഇന്നലെ പാർലമെൻ്റിൽ ഡിബേറ്റ് ചെയ്യാൻ എത്തിയത് 20 ൽ താഴെ എം.പിമാർ മാത്രം. ഓൺലൈൻ പെറ്റീഷനെ തുടർന്നാണ് ഇക്കാര്യം പാർലമെൻറിൽ ചർച്ചയ്ക്കെത്തിയത്. 160,000 ഒപ്പുകളാണ് ഈ പെറ്റീഷന് ലഭിച്ചത്. യുഗവ് നടത്തിയ സർവേയനുസരിച്ച് 77 ശതമാനം പൊതുജനങ്ങളും നഴ്സുമാർക്ക് .ശമ്പള വർദ്ധന നൽകണമെന്ന അഭിപ്രായക്കാരാണ്.
മൂന്നു പെറ്റീഷനുകളിലാണ് പാർലമെൻ്റിൽ ചർച്ച നടന്നത്. ഫോറിൻ ഹെൽത്ത് വർക്കേഴ്സിനുള്ള ഹെൽത്ത് സർച്ചാർജ് എടുത്തു കളയുക, കോവിഡ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്ന ഇതര രാജ്യക്കാർക്ക് സിറ്റിസൺഷിപ്പ് അനുവദിക്കുക എന്നിവ സംബന്ധമായിട്ടാണ് മറ്റു രണ്ടു പെറ്റീഷനുകൾ. ഈ ചർച്ചകളിൽ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കിൻ്റെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു.
രാജ്യം മുഴുവൻ ഫ്രണ്ട് ലൈൻ ഹീറോകൾക്കായി കൈയടിച്ച് പിന്തുണയറിച്ചപ്പോഴും പാർലമെൻറിൽ ഇക്കാര്യത്തിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ എം.പിമാർ പലരും അമർഷം പ്രകടിപ്പിച്ചു. എൻഎച്ച്എസിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വർദ്ധിപ്പിക്കുന്നതും പരിഗണനാ വിഷയമാക്കണമെന്ന് കൺസർവേറ്റീവ് ഹെൽത്ത് മിനിസ്റ്റർ ഹെലൻ വാറ്റലി അഭിപ്രായപ്പെട്ടു. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റാഫിന് 10 ശതമാനം ശമ്പള വർദ്ധന നല്കണമെന്നാണ് നഴ്സസ് യുണൈറ്റഡ് യുകെ ആവശ്യപ്പെടുന്നത്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS