Sunday, 24 November 2024

ബ്രിട്ടണിലെ മുതിർന്നവർക്ക് 500 പൗണ്ടിൻ്റെയും കുട്ടികൾക്ക് 250 പൗണ്ടിൻ്റെയും ഷോപ്പിംഗ്‌ വൗച്ചറുകൾ നല്കാനുള്ള സ്കീം പരിഗണനയിൽ

ബ്രിട്ടണിലെ മുതിർന്നവർക്ക് 500 പൗണ്ടിൻ്റെയും കുട്ടികൾക്ക് 250 പൗണ്ടിൻ്റെയും ഷോപ്പിംഗ് വൗച്ചറുകൾ നല്കാനുള്ള സ്കീം ദി റെസല്യൂഷൻ ഫൗണ്ടേഷൻ മുന്നോട്ട് വച്ചു. കൊറോണ മൂലം പ്രതിസന്ധിയിൽ അകപ്പെട്ട ഹൈ സ്ട്രീറ്റ് ബിസിനസുകളെ സഹായിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഈ വൗച്ചറുകൾക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാവും. റീട്ടെയിൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നേരിട്ട് ചിലവഴിക്കാവുന്ന രീതിയിലാണ് സ്കീം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 30 ബില്യൺ പൗണ്ടാണ് ഇതിന് ആവശ്യമായി വരും. ദി റെസല്യൂഷൻ ഫൗണ്ടേഷൻ്റെ നിർദ്ദേശം നടപ്പാക്കുന്ന കാര്യം ചാൻസലർ റിഷി സുനാക്കിൻ്റെ പരിഗണനയിലാണ്.

ബുധനാഴ്ച പാർലമെൻ്റിൽ ചാൻസലർ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് അവതരിപ്പിക്കും. ബ്രിട്ടൻ്റെ പോസ്റ്റ് കോവിഡ് ഇക്കണോമിക് റിക്കവറി പ്ളാൻ ഇതിൽ പ്രഖ്യാപിക്കും. ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റൻസിംഗും മൂലം നിരവധി ബിസിനസുകൾ തകർച്ചയെ നേരിടുകയും വർക്കേഴ്സിന് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്കാൻ ഷോപ്പിംഗ് വൗച്ചർ സ്കീം പ്രയോജനപ്പെടുമെന്ന് തിങ്ക് ടാങ്ക് കരുതുന്നു. ചൈന, തയ് വാൻ, മാൾട്ടാ എന്നീ രാജ്യങ്ങളിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News