ഇംഗ്ലണ്ടിലെ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ജൂലൈ 24 മുതൽ ഫേസ് കവറിംഗ് നിർബന്ധമാക്കി. ഉപയോഗിക്കാത്തവർക്ക് 100 പൗണ്ട് വരെ ഫൈൻ
ഇംഗ്ലണ്ടിലെ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ജൂലൈ 24 മുതൽ ഫേസ് കവറിംഗ് നിർബന്ധമാക്കി. ഉപയോഗിക്കാത്തവർക്ക് 100 പൗണ്ട് വരെ ഫൈൻ നല്കുന്ന വിധത്തിലായിരിക്കും നിയന്ത്രണം നടപ്പാക്കുന്നത്. ഫൈൻ 14 ദിവസത്തിനുള്ളിൽ അടച്ചാൽ 50 പൗണ്ട് നല്കിയാൽ മതിയാവും. നിയമ ലംഘകരുടെ മേൽ പോലീസ് നടപടിയെടുക്കും. സ്കോട്ട്ലൻഡിലും പ്രധാന യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ജെർമ്മനി എന്നിവയും ഷോപ്പുകളിൽ ഫേസ് മാസ്ക് ഉപയോഗം കർശനമാക്കിയിരുന്നു. ഫേസ് കവറിംഗ് ഗൈഡ് ലൈനുകൾ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറോണ വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ജനങ്ങൾക്ക് സുരക്ഷിതമായി ഷോപ്പിംഗ് നടത്തുന്നതിനും ഫേസ്കവറിംഗ് റൂൾ സഹായിക്കുമെന്ന് ഗവൺമെൻ്റ് കരുതുന്നു. മെയ് പകുതി മുതൽ ഇംഗ്ലണ്ടിൽ പബ്ളിക് ട്രാൻസ്പോർട്ടിൽ ഫേസ് കവറിംഗ് നിർബന്ധമാക്കിയിരുന്നു. ഷോപ്പുകളിൽ എത്തുന്നവരോട് ഫേസ് കവറിംഗ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കാൻ ഷോപ്പ് സ്റ്റാഫിന് കഴിയുമെങ്കിലും ഇത് ലംഘിക്കുന്നവരുടെ മേൽ നടപടിയെടുക്കാൻ പോലീസിനു മാത്രമേ അധികാരമുള്ളൂ. 11 വയസിൽ താഴെയുള്ള കുട്ടികളെയും ഡിസേബിളിറ്റി കാറ്റഗറിയിലും ഹെൽത്ത് കണ്ടീഷനുകൾ ഉള്ളവരെയും ഫേസ് കവറിംഗ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കും.
Crystal Media news Monday July13, 2020
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS