Sunday, 24 November 2024

പത്ത് ശതമാനത്തോളം യൂണിവേഴ്സിറ്റി വിദ്യാർഥികൾ പഠനത്തോടൊപ്പം സ്വന്തം ബിസിനസ്സ് നടത്തുന്നു

യുകെയിലെ 162,000 ബിരുദ വിദ്യാർത്ഥികൾ അവരുടെ പഠനത്തോടൊപ്പം സ്വന്തം ബിസിനസ്സ് നടത്തുന്നതായി സാന്റാണ്ടെർ യൂണിവേഴ്സിറ്റിസ്സ്‌ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇത് രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 50 ശതമാനം വർധനയാണ്. ആവറേജ് 411.67 പൗണ്ട് വിറ്റുവരവു ഒരു മാസം ഒരു സ്ഥാപനത്തിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. കൂടാതെ 18 ശതമാനത്തോളം വിദ്യാർഥികൾ സ്വന്തമായി ഒരു ബിസിനസ്സ് സമീപ ഭാവിയിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ്.

കൊറോണ വ്യാപനത്തെ തുടർന്ന് നാല്പത് ശതമാനത്തോളം യൂണിവേഴ്സിറ്റി വിദ്യാർഥികൾ തങ്ങളുടെ കരിയർ തിരഞ്ഞെടുപ്പിൽ പുനർവിചിന്തനം നടത്തുന്നതായും പഠനം വെളിപ്പെടുത്തി. 55 ശതമാനം വിദ്യാർഥികളും തങ്ങളുടെ കരിയർ വിജയിച്ചില്ലെങ്കിൽ മറ്റൊരു കരിയറിലോട്ട് നീങ്ങാനുള്ള തയാറെടുപ്പുകളും നടത്തുന്നു. കോളേജ് പഠനത്തിന് ശേഷം ഒരു സെക്കൻഡ് ജോബ് അഥവാ ഹോബി തുടരാൻ ആഗ്രഹിക്കുന്നവരാണ് 48 ശതമാനത്തോളം വിദ്യാർഥികളും.

സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ വിദ്യാർഥികൾക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സം ആവശ്യത്തിന് ഫണ്ടിംഗ് ലഭിക്കാത്തത് ആണെന്ന് വൺ പോൾ വഴി നടത്തിയ പഠനത്തിൽ പങ്കെടുത്ത 76 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. സാന്റാണ്ടർ യൂണിവേഴ്സിറ്റിസ് 2020 ലെ വളർന്നു വരുന്ന സംരംഭകർ എന്ന ഓൺലൈൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്. പ്രോഗ്രാമിൽ പങ്കെടുക്കുന്നതിൽ വിജയികളാകുന്ന രണ്ടു ബിസിനസ്സ് സംരംഭത്തിന് ഇക്വിയറ്റി ഫ്രീ സീഡ് ഫണ്ടിങ്ങായി 30,000 പൗണ്ടും എട്ടാഴ്ച ഫുള്ളി ഫണ്ടെഡ് ഇന്റേൺഷിപ്പും സമ്മാനമായി ലഭിക്കും. 

Other News