Friday, 22 November 2024

ലാറ്ററൽ ഫ്ളോ ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നത് ഇംഗ്ലണ്ടിൽ നിർത്തലാക്കിയേക്കും.

ലാറ്ററൽ ഫ്ളോ ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നത് ഇംഗ്ലണ്ടിൽ നിർത്തലാക്കിയേക്കും. ഇക്കാര്യം ഗവൺമെൻറ് റിവ്യൂ ചെയ്തു വരികയാണ്. കോവിഡ് ടെസ്റ്റിംഗിനും ഐസൊലേഷനും ഉള്ള ചെലവ് കുറച്ച് 10 ബില്യൻ പൗണ്ട് ലാഭിക്കാൻ കഴിയുമെന്ന് ഗവൺമെൻറ് കരുതുന്നു. കോവിഡിനൊപ്പം ജീവിതം ചിട്ടപ്പെടുത്തുക എന്ന നയമാണ് ട്രഷറിയും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റും ഇനി സ്വീകരിക്കുക. ക്രമേണ കോവിഡ് ടെസ്റ്റിംഗും ട്രേസിംഗ് സിസ്റ്റവും അവസാനിപ്പിക്കും.

സൗജന്യമായി നൽകുന്ന പി സി ആർ ടെസ്റ്റുകളുടെ എണ്ണത്തിലും വൻ കുറവ് വരുത്തും. പ്രായാധിക്യമുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുമായി ഇത് പരിമിതപ്പെടുത്തും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് വ്യക്തമാക്കി. നിലവിലെ കൊറോണാ നിയന്ത്രണങ്ങൾ ഫെബ്രുവരി അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊറോണ പോസിറ്റീവായവർ ജോലിക്ക് പോകുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
 

Other News